CAA & America | പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്ക പ്രകടിപ്പിച്ച അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ; രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം
Mar 15, 2024, 17:02 IST
ന്യൂഡെൽഹി: (KVARTHA) പൗരത്വ ഭേദഗതി നിയമത്തെ (CAA) കുറിച്ചുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇത് നടപ്പാക്കുന്നത് സംബന്ധിച്ച അമേരിക്കയുടെ പ്രസ്താവന തെറ്റും അന്യായവുമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഈ നിയമം സുരക്ഷിത താവളമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പൗരത്വം നൽകുകയാണ് ചെയ്യുന്നത്. ആരുടെയും പൗരത്വം കവർന്നെടുക്കില്ല. പൗരത്വമില്ലായ്മയുടെ പ്രശ്‌നമാണ് സിഎഎ അഭിസംബോധന ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുവെന്നും ന്യൂനപക്ഷങ്ങളോടുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അമേരിക്ക എന്താണ് പറഞ്ഞത്?
മാർച്ച് 11ന് പുറത്തിറക്കിയ പൗരത്വ ഭേദഗതി നിയമത്തിൻ്റെ വിജ്ഞാപനത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇന്ത്യ രംഗത്തുവന്നത്. ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നിയമത്തിൽ എല്ലാ സമുദായങ്ങൾക്കുമുള്ള മതസ്വാതന്ത്ര്യവും തുല്യപരിഗണനയും മാനിക്കേണ്ടത് ജനാധിപത്യ തത്ത്വങ്ങളുടെ അടിസ്ഥാനമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു.

Keywords: News, News-Malayalam-News, National, National-News, CAA, Citizenship Amendment Act, India reacts to US 'closely monitoring' implementation of CAA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.