എബോള ഇന്ത്യയിലും: ഡെല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച യുവാവ് നിരീക്ഷണത്തില്‍
Nov 19, 2014, 11:44 IST
ഡെല്‍ഹി: (www.kvartha.com 19.11.2014) എബോള ബാധയെ തുടര്‍ന്ന് ഡെല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച ഇരുപത്തിയാറുകാരന്‍ കര്‍ശന നിരീക്ഷണത്തില്‍. എബോള വൈറസ് പടര്‍ന്നു പിടിച്ച ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ ലൈബീരിയയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായ യുവാവിന് എബോള ബാധിച്ചിരുന്നു. സുഖം പ്രാപിച്ച യുവാവ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഡെല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.
രോഗം ഭേദപ്പെട്ടെന്ന് തെളിയിക്കുന്ന ലൈബീരിയന്‍ സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും യുവാവിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ മുന്‍ കരുതലെന്ന നിലയിലാണ് ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ ഇയാളുടെ ബീജത്തില്‍ എബോള വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നിരീക്ഷണത്തില്‍ വെച്ചത്.
നവംബര്‍ 10 ന് ഡെല്‍ഹി വിമാനത്താവളത്തിലിറങ്ങിയ യുവാവ് ഇപ്പോള്‍ ഡെല്‍ഹിയിലെ ആശുപത്രിയില്‍ പ്രത്യേക നീരീക്ഷണത്തില്‍ കഴിയുകയാണ്. എന്നാല്‍ എബോള സ്ഥിരീകരിക്കപ്പെട്ടതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗശമനത്തിന് ശേഷം ശരീര സ്രവങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത് സ്വാഭാവികമാണ്. ബീജത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ലൈംഗികമായ മാര്‍ഗങ്ങളിലൂടെ, രോഗശമനം സ്ഥിരീകരിച്ച ശേഷവും 90 ദിവസത്തേക്ക് വൈറസ് പകരാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ രോഗം പൂര്‍ണമായും ഭേദമാകുന്നതുവരെ യുവാവിനെ കര്‍ശന നിരീക്ഷണത്തില്‍ വെക്കാനാണ് തീരുമാനം.
5000ലധികം ആളുകളാണ് എബോള ബാധയെ തുടര്‍ന്ന് ഇതുവരെ മരണപ്പെട്ടത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച രോഗം മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. 45,000ലധികം ഇന്ത്യന്‍ പൗരന്‍മാരാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ജോലി ചെയ്തുവരുന്നത്. എബോള വൈറസ് ഇന്ത്യയിലെത്തിയാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പടരാന്‍ സാധ്യതയുണ്ട്. അടിസ്ഥാന ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിനു കാരണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ബസ് ഡ്രൈവറെ ആക്രമിച്ച കേസ്: പ്രതി 8 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
Keywords: India quarantines man recovering from Ebola, New Delhi, Africa, Airport,Hospital, Treatment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.