Fighter Aircraft |പന്ത്രണ്ട് മിറാഷ് 2000- 5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡ്യയും ഖത്വറും ചര്‍ച നടത്തിയതായി റിപോര്‍ട്
ഖത്വര്‍ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷന്‍ യോഗത്തില്‍ അവതരിപ്പിച്ചു
വിമാനങ്ങള്‍ മികച്ച സ്ഥിതിയിലാണെന്നും ഏറെക്കാലം ഉപയോഗിക്കാനാകുമെന്നും ഖത്വര്‍ അധികൃതര്‍
ഖത്വറിന്റെ നിര്‍ദേശം പരിശോധിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് അധികൃതര്‍
ന്യൂഡെല്‍ഹി: (KVARTHA) പന്ത്രണ്ട് മിറാഷ് 2000- 5 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡ്യയും ഖത്വറും ചര്‍ച നടത്തിയതായുള്ള റിപോര്‍ടുകള്‍ പുറത്ത്. ഡെല്‍ഹിയില്‍ ഇതു സംബന്ധിച്ച ചര്‍ചകള്‍ നടന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു.
ഖത്വര്‍ ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള പ്രസന്റേഷന്‍ യോഗത്തില്‍ അവതരിപ്പിച്ചു. വിമാനങ്ങള്‍ മികച്ച സ്ഥിതിയിലാണെന്നും ഏറെക്കാലം ഉപയോഗിക്കാനാകുമെന്നും ഖത്വര്‍ അധികൃതര്‍ വിശദീകരിച്ചു. ഖത്വറിന്റെ നിര്‍ദേശം പരിശോധിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഖത്വറിന്റെ കൈവശമുള്ള മിറാഷ് ശ്രേണിയേക്കാള്‍ മികച്ചതാണ് ഇന്‍ഡ്യയുടെ കൈവശമുള്ള മിറാഷ് വിമാനങ്ങള്‍. 2 വിമാനങ്ങളുടെയും എന്‍ജിന്‍ സമാനമാണ്. ഇന്‍ഡ്യ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ സേവനങ്ങളും അറ്റകുറ്റപ്പണിയും അനായാസമാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 12 വിമാനങ്ങള്‍ക്ക് 5000 കോടിരൂപയാണ് ഖത്വര്‍ ആവശ്യപ്പെടുന്നത്. അതേസമയം, ഖത്വറിന്റെ വിമാനങ്ങള്‍ക്കൊപ്പം മിസൈലുകളും എന്‍ജിനുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്പെയര്‍- മെയിന്റനന്‍സ് ആവശ്യങ്ങള്‍ക്കല്ല വിമാനം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ കോവിഡ് കാലത്ത് ഫ്രഞ്ച് കംപനിയില്‍ നിന്ന് വിമാനങ്ങള്‍ ഇന്‍ഡ്യന്‍ വ്യോമസേന വാങ്ങിയിരുന്നു. ഖത്വറില്‍നിന്ന് 12 വിമാനങ്ങള്‍ വാങ്ങുന്നതോടെ ഇന്‍ഡ്യയുടെ പക്കലുള്ള മിറാഷ് ശ്രേണിയിലെ യുദ്ധവിമാനങ്ങളുടെ എണ്ണം 60 ആവും.