പൊലീസ് കോണ്‍സ്റ്റബിള്‍ ചിത്രീകരിച്ച ടിക്ക് ടോക്ക് വീഡിയോ തുണയായി; രണ്ടു വര്‍ഷം മുമ്പ് കാണാതായ പിതാവിനെ മകന് കണ്ടെത്തി
May 28, 2020, 20:08 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 28.05.2020) ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ ചിത്രീകരിച്ച ടിക്ക് ടോക്ക് വീഡിയോ തുണയായി. രണ്ടു വര്‍ഷം മുമ്പ് കാണാതായ പിതാവിനെ മകന് കണ്ടെത്തി. തെലങ്കാനയിലാണ് സംഭവം. ജോലിക്കായി തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോകാന്‍ ട്രക്കില്‍ കയറിയ ആര് വെങ്കടേശ്വരലുവിനെയാണ് രണ്ടു വര്‍ഷം മുമ്പ് കാണാതായത്.
ഇദ്ദേഹത്തിന് സംസാരിക്കുന്നതിനും കേള്‍വിക്കും ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഇദ്ദേഹത്തിന്റെ അഞ്ച് മക്കളും പിതാവിനെ കണ്ടെത്താന്‍ പല വഴികളും നോക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബിബിസി ന്യൂസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ ഇപ്പോള്‍ രണ്ടു വര്‍ഷത്തിനുശേഷം ലോക്ക്ഡൗണിനിടെ പഞ്ചാബ് പൊലീസ് കോണ്‍സ്റ്റബിള്‍ ചിത്രീകരിച്ച വീഡിയോയില്‍ വെങ്കടേശ്വരലുവിന്റെ മുഖം ശ്രദ്ധയില്‍പ്പെട്ട മകന്റെ സുഹൃത്ത് വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. പഞ്ചാബ് പൊലീസുമായി ഉടന്‍ ബന്ധപ്പെട്ട കുടുംബത്തിന് സ്വന്തം പിതാവിനെ വീട്ടിലെത്തിക്കാനും കഴിഞ്ഞു.
പഞ്ചാബ് പൊലീസ് കോണ്‍സ്റ്റബിള്‍ അജയ്ബ് സിങ് ചിത്രീകരിച്ച വീഡിയോയാണ് വെങ്കടേശ്വരലുവിനെ സ്വന്തം വീട്ടിലെത്താന്‍ സഹായിച്ചത്. ലോക്ക്ഡൗണിനിടെ ലുധിയാനയിലും പരിസരത്തും തമ്പടിച്ച കുടിയേറ്റ തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും അജയ്ബ് സിങ് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചു നല്‍കിയിരുന്നു.

അതിന്റെ വീഡിയോ അദ്ദേഹം എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള സ്വന്തം ടിക്ക് ടോക്ക് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തു. ലുധിയാനയിലെ മേല്‍പ്പാലത്തിന് അടിയില്‍ വിശ്രമിച്ചവര്‍ക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ഭക്ഷണം നല്‍കുന്നതിന്റെ വീഡിയോയിലാണ് വെങ്കടേശ്വരലുവിന്റെ മുഖവും തെളിഞ്ഞത്.
ഇതു കണ്ട അദ്ദേഹത്തിന്റെ മകന്റെ സുഹൃത്ത് കുടുംബത്തെ വിവരമറിയിച്ചു. മകന് ഫോണില്‍ ബന്ധപ്പെട്ടതോടെ പഞ്ചാബ് പൊലീസ് ഉടന്‍തന്നെ അന്വേഷണം നടത്തുകയും വെങ്കടേശ്വരലുവിനെ കണ്ടെത്തുകയും ചെയ്തു. തൊട്ടുപിന്നാലെ വെങ്കടേശ്വരലുവിന് മകനുമായി ഫോണില്‍ സംസാരിക്കാനുള്ള അവസരവും നല്കി. വേഗം വന്ന് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകൂ എന്നാണ് ആദ്യം തന്നെ അവ്യക്തമായ ഭാഷയില്‍ പിതാവ് മകനോട് പറഞ്ഞത്.
എന്നാല്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ പിതാവിനെ നോക്കിക്കൊള്ളാമെന്നും അതു കഴിഞ്ഞ് വന്ന് കൂട്ടിക്കൊണ്ടുപോയാല്‍ മതിയെന്നും പഞ്ചാബ് പൊലീസ് പറഞ്ഞുവെങ്കിലും കുടുംബത്തിന് അതുവരെ കാത്തിരിക്കാനൊന്നും കഴിയുമായിരുന്നില്ല. തുടര്‍ന്ന് സംസ്ഥാനാന്തര യാത്രയ്ക്കുള്ള അനുമതി അധികൃതരില്‍നിന്നും വാങ്ങിയ കുടുംബം ലുധിയാനയിലെത്തുകയും കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. ആദ്യമായാണ് അച്ഛന് ഇത്രയധികം ദിവസം വീട്ടില്‍നിന്ന് അകന്നു കഴിയുന്നതെന്ന് മക്കള്‍ പറയുന്നു.
2018 ഏപ്രിലില്‍ അടുത്ത ഗ്രാമത്തിലേക്ക് പോകാന്‍ ഒരു ട്രക്കില്‍ കയറിയ വെങ്കടേശ്വരലു ഉറങ്ങിപ്പോയതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായത്. അദ്ദേഹം ഉറക്കം ഉണര്‍ന്നപ്പോഴേക്കും ട്രക്ക് കിലോമീറ്ററുകള്‍ പിന്നിട്ടിരുന്നു. വെങ്കടേശ്വരലുവിന് ഇറങ്ങേണ്ട സ്ഥലം പിന്നിട്ടുവെന്ന് മനസിലാക്കിയ ട്രക്ക് ഡ്രൈവര്‍ അദ്ദേഹത്തെ വഴിയരികില്‍ ഇറക്കിവിട്ടശേഷം ട്രക്ക് ഓടിച്ചുപോയി. വീട്ടിലേക്ക് തിരിച്ചെത്തുന്നതിനായി അദ്ദേഹം മറ്റുപല ട്രക്കുകള്‍ക്കും കൈ കാണിച്ചു. വൈകാതെ ഒരു ട്രക്കില്‍ കയറിക്കൂടി. എന്നാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ വെങ്കടേശ്വരലുവിന് ഡ്രൈവറെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ കഴിഞ്ഞില്ല.
രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവറാണ് അദ്ദേഹത്തെ ലുധിയാനയില്‍ ഇറക്കിവിട്ടത്. സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കാരണം വീട്ടിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. മക്കളുടെ പരാതിയില്‍ തെലങ്കാന പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Keywords: India policeman's Tik Tok video helps family find missing father, Hyderabad, News, Police, Missing, Children, Media, Family, Phone call, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.