New Parliament | നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചുവര് ചിത്രത്തെ ചൊല്ലി വിവാദം; അഖണ്ഡ ഭാരതമെന്ന് കേന്ദ്രസര്‍കാര്‍; വിശ്വാസം ഇല്ലാതാക്കുന്നുവെന്ന് നേപാള്‍ മുന്‍ പ്രധാനമന്ത്രി
Jun 3, 2023, 11:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചുവര് ചിത്രത്തെ ചൊല്ലി വിവാദങ്ങള്‍ കൊഴുക്കുന്നു. ചുവര് ചിത്രത്തിനെതിരെ ഏറ്റവും കൂടുതല്‍ ഹിന്ദുമതക്കാരുള്ള നേപാളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കാരണം ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, കപില വസ്തു തുടങ്ങിയ പ്രദേശങ്ങള്‍ ചുവര് ചിത്രത്തിലുണ്ട്. ഇതാണ് നേപാളിനെ ചൊടിപ്പിച്ചത്.
മുന്‍ പ്രധാനമന്ത്രിയും നേപാള്‍ സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതാവുമായ ബാബുറാം ഭട്ടാറായി ആണ് ചുവര് ചിത്രത്തെ ആദ്യം വിമര്‍ശിച്ചത്. വിവാദപരമായ ചിത്രം അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ഡ്യയോടുള്ള വിശ്വാസം ഇല്ലാതാക്കാന്‍ പോന്നതാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
'അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്‍ഡ്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ 'അഖണ്ഡ് ഭാരത്' എന്ന വിവാദ ചുമര് ചിത്രം നേപാള്‍ ഉള്‍പെടെയുള്ള അയല്‍രാജ്യങ്ങളില്‍ അനാവശ്യവും ദോഷകരവുമായ നയതന്ത്ര തര്‍ക്കത്തിന് കാരണമായേക്കാം. ഇന്‍ഡ്യയുടെ ഏറ്റവും അടുത്ത അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ തന്നെ നശിപ്പിക്കാനും കൂടുതല്‍ വഷളാക്കാനുള്ള സാധ്യത ഇതിന് ഉണ്ട്. ഈ ചുവര്‍ചിത്രത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെ കുറിച്ചും അനന്തരഫലത്തെ കുറിച്ചും ഇന്‍ഡ്യ വിശദീകരിക്കണം' -എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെന്‍ഷന്‍ ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ട്വിറ്ററില്‍ ചിത്രവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയാണ് ചുമര്‍ചിത്രത്തെ 'അഖണ്ഡ് ഭാരത്' എന്ന് ആദ്യം വിശേഷിപ്പിച്ചത്. നേപാള്‍ പ്രധാനമന്ത്രി പ്രചണ്ഡയുടെ ഇന്‍ഡ്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് നേപാള്‍ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായത്.
ഒരുകാലത്ത് ബ്രിടീഷ് ഇന്‍ഡ്യയുടെയോ പുരാതന ഇന്‍ഡ്യയുടെയോ ഭാഗമായിരുന്ന പ്രദേശങ്ങളുടെ 'പുനരേകീകരണം' എന്ന രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് ചുവര് ചിത്രത്തിനെതിരെ മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നത്.
പുതിയ പാര്‍ലമെന്റിലെ ചുവര് ചിത്രം അഖണ്ഡ ഭാരതത്തിന്റെയും അവിഭക്ത ഇന്‍ഡ്യയുടെയും ഭൂപടമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. മൗര്യ രാജവംശത്തിലെ മൂന്നാമത്തെ ചക്രവര്‍ത്തിയായ അശോകന്റെ സാമ്രാജ്യം അതിന്റെ ഉച്ചസ്ഥായിയില്‍ നില്ക്കുന്നതായി ചുവര് ചിത്രം കാണിക്കുന്നു. അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യം പടിഞ്ഞാറ് അഫ്ഗാനിസ്താന് മുതല്‍ കിഴക്ക് ബംഗ്ലാദേശ് വരെ വ്യാപിച്ചു. കേരളവും തമിഴ്നാടും ഒഴികെയുള്ള ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡവും ആധുനിക ശ്രീലങ്കയും ഇത് പ്രതിനിധാനം ചെയ്യുന്നു.
2019 നവംബറില്‍ കാലാപാനി പ്രദേശം ഉത്തരാഖണ്ഡിന്റെ ഭാഗമായി കാണിച്ച് ഇന്‍ഡ്യ രാഷ്ട്രീയ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. നേപാള്‍ കാലാപാനിയില്‍ തങ്ങളുടെ ആധിപത്യം അടിവരയിടുന്ന ഭൂപടം പുറത്തിറക്കിയാണ് നേപാള്‍ ഇതിന് മറുപടി നല്‍കിയത്.
Keywords: News, National, National-News, Politics-News, BJP Leaders, Akhand Bharat, Takshashila, Pakistan, Lumbini, Nepal, Important Kingdoms, Past Cities, Politics, India On Row Over Mural In New Parliament.The controversial mural of ‘Akhand Bharat’ in the recently inaugurated new Parliament building of India may stoke unnecessary and harmful diplomatic row in the neighborhood including Nepal. It has the potential of further aggravating the trust deficit already vitiating the… pic.twitter.com/dlorSZ05jn
— Baburam Bhattarai (@brb1954) May 30, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

