Xenophobic | ഇന്ത്യ 'സെനോഫോബിക്' ആണെന്ന് ജോ ബൈഡൻ, അല്ലെന്ന് എസ് ജയശങ്കർ; എന്താണ് ഇത്?
May 4, 2024, 19:11 IST
ന്യൂഡെൽഹി: (KVARTHA) ഇന്ത്യയെയും ചൈനയെയും കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഒരു പ്രസ്താവന പ്രസ്താവന വലിയ ചർച്ചയായിരിക്കുകയാണ്. അമേരിക്കൻ സമ്പദ് വ്യവസ്ഥ വളരുന്നതിന്റെ പ്രധാന കാരണം കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്നത് കൊണ്ടാണെന്നും ചൈന, ഇന്ത്യ, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ 'സെനോഫോബിക്' ആണെന്നുമാണ് ബൈഡൻ പറഞ്ഞത്. ചൈനയിലും ജപ്പാനിലും ഇന്ത്യയിലും സെനോഫോബിക് കാരണം വികസനം നടക്കുന്നില്ലെന്നാണ് ബൈഡന്റെ വാദം. എന്നാൽ, വൈറ്റ് ഹൗസ് പിന്നീട് ഇന്ത്യയെ പട്ടികയിൽ നിന്ന് നീക്കി.
അതേസമയം, രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ സെനോഫോബിക് തടസപ്പെടുത്തുന്നുവെന്ന ജോ ബൈഡൻ്റെ അഭിപ്രായത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിഷേധിച്ചതായി ദ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബൈഡന്റെ അഭിപ്രായങ്ങൾ ഇന്ത്യയുടെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളിൽ നിന്നുള്ള വ്യത്യസ്ത ആളുകൾ ഇന്ത്യയിലേക്ക് വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് സെനോഫോബിക് എന്നതിൻ്റെ അർത്ഥം?
കേംബ്രിഡ്ജ് നിഘണ്ടു പ്രകാരം, വിദേശികളോട്, അവരുടെ ആചാരങ്ങൾ, അവരുടെ മതങ്ങൾ മുതലായവയെ ഇഷ്ടപ്പെടാതിരിക്കുക അല്ലെങ്കിൽ ഭയപ്പെടുക എന്നാണ് സെനോഫോബിക് എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. മെറിയം-വെബ്‌സ്റ്ററിൻ്റെ അഭിപ്രായത്തിൽ, അപരിചിതരോടോ വിദേശികളോടോ അല്ലെങ്കിൽ വിചിത്രമോ വിദേശമോ ആയ എന്തിനോടോ ഉള്ള ഭയവും വെറുപ്പും ആണ് സെനോഫോബിക്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിദേശികളെ ഇഷ്ടപ്പെടാത്തതിനെ സെനോഫോബിയ എന്ന് വിളിക്കുന്നു. വിദേശികളോടോ വിദേശ കാര്യങ്ങളോടോ ഉള്ള വെറുപ്പിനെയും അവിശ്വാസത്തെയും ഇത് കുറിക്കുന്നു.

Keywords : News, News-Malayalam-News, National, Politics, India not xenophobic, says Jaishankar after Biden remark.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.