Controversy | മെയ്‌ 10നകം രാജ്യത്തെ വ്യോമ താവളങ്ങളില്‍ നിന്ന് ഇന്‍ഡ്യന്‍ സേന പിന്മാറുമെന്ന് മാലദ്വീപ്; തീരുമാനം ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) മാലദ്വീപില്‍നിന്ന് ഇന്‍ഡ്യന്‍ സേന പിന്മാറണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം. മെയ്‌
10നകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളില്‍നിന്ന് ഇന്‍ഡ്യന്‍ സേന പിന്മാറുമെന്ന് അറിയിച്ചിരിക്കയാണ് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം. പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

അടിയന്തര വൈദ്യ സഹായ ദൗത്യങ്ങളും മറ്റ് മാനുഷിക ഇടപെടലുകളും ഉഭയകക്ഷി സഹകരണവും തുടരുമെന്നും മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടികള്‍ക്കായുള്ള ഉന്നതതല യോഗം പിന്നീട് മാലെയില്‍ നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 
Aster mims 04/11/2022

Controversy | മെയ്‌ 10നകം രാജ്യത്തെ വ്യോമ താവളങ്ങളില്‍ നിന്ന് ഇന്‍ഡ്യന്‍ സേന പിന്മാറുമെന്ന് മാലദ്വീപ്; തീരുമാനം ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍  ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പ്രതിനിധികള്‍ തമ്മില്‍ ഡെല്‍ഹിയില്‍ കൂടിക്കാഴ്ച നടന്നത്. ആദ്യഘട്ടത്തില്‍ മാര്‍ച് 10നകം ഒരു വ്യോമ താവളത്തിലേയും പിന്നീട് രണ്ടു മാസത്തിനകം മറ്റു രണ്ടിടിടങ്ങളിലേയും സൈനികര്‍ പിന്മാറുമെന്നാണ് മാലദ്വീപ് അറിയിച്ചത്. എന്നാല്‍ സേനയെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

മാലദ്വീപില്‍നിന്ന് ഇന്‍ഡ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ചൈനയുടെ സമ്മര്‍ദം കൊണ്ട് അവിടുത്തെ ഭരണകൂടം ആവശ്യപ്പെടുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളായി മാലദ്വീപ് പ്രതിരോധസേനയുടെ പരിശീലനത്തിലെ പ്രധാന പങ്കാളികളാണ് ഇന്‍ഡ്യ. മാലദ്വീപ് സൈന്യത്തിന്റെ പരിശീലനത്തിന് ആവശ്യമായ സഹായങ്ങളില്‍ ഏറിയ പങ്കും എത്തിച്ചുനല്‍കുന്നത് ഇന്‍ഡ്യയാണ്. മാലദ്വീപില്‍ നല്‍കുന്ന സൈനിക പരിശീലനങ്ങള്‍ക്കുപുറമേ ഇന്‍ഡ്യയിലും പരിശീലനം നല്‍കുന്നുണ്ട്.

ഇന്‍ഡ്യ നല്‍കിയ രണ്ട് സൈനിക ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിലവില്‍ മാലദ്വീപ് സേനയുടെ ഭാഗമാണ്. ഇന്‍ഡ്യ നല്‍കിയ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഇതിനോടകം 600ഓളം മെഡികല്‍ സഹായ ദൗത്യങ്ങള്‍ മാലദ്വീപില്‍ നടത്തിയിട്ടുണ്ട്. സൈനിക വിമാനങ്ങള്‍ പറത്തുന്നതിനു പരിശീലനം ലഭിച്ചവര്‍, സാങ്കേതിക പരിശീലനം നേടിയവര്‍, മെഡികല്‍ സ്റ്റാഫുകള്‍ എന്നിവര്‍ ഉള്‍പെടെ 77 ഇന്‍ഡ്യന്‍ സേനാംഗങ്ങളാണ് നിലവില്‍ മാലദ്വീപിലുള്ളത്.

Keywords: India, Maldives Agree On 'Mutually Workable Solution' To Operate Aircraft, New Delhi, News, Maldives, Controversy, Politics, Mutually Workable Solution, Operate Aircraft, Military Force, Medical Service, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script