'അഭിനന്ദനങ്ങള്‍ മോദിജീ'; വിശപ്പു സൂചികയില്‍ 94-ാം സ്ഥാനത്തുനിന്നും 101-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 15.10.2021) രാജ്യത്ത് പട്ടിണിയിലായവരുടെ എണ്ണം കൂടുന്നതായുള്ള കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്. ആഗോള വിശപ്പ് സൂചിക (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ്- ജി എച് ഐ)യില്‍ 94-ാം സ്ഥാനത്തുനിന്ന് 101ാം സ്ഥാനത്തേക്കാണ് രാജ്യം തള്ളപ്പെട്ടത്.
Aster mims 04/11/2022

'അഭിനന്ദനങ്ങള്‍ മോദിജീ'; വിശപ്പു സൂചികയില്‍ 94-ാം സ്ഥാനത്തുനിന്നും 101-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

പട്ടിണിയും ദാരിദ്രവും നിര്‍മാര്‍ജനം ചെയ്ത് രാജ്യത്തെ ആഗോള ശക്തിയാക്കുമെന്ന മോദിയുടെ അവകാശവാദങ്ങളെ പരിഹസിച്ചാണ് കപില്‍ സിബലിന്റെ ട്വീറ്റ്. ആഗോള വിശപ്പ് സൂചികയില്‍ 2020ല്‍ ഇന്‍ഡ്യയുടെ സ്ഥാനം 94 ആയിരുന്നു. 2021ലാകട്ടെ 101. ബന്‍ഗ്ലാദേശിനും പാകിസ്ഥാനും നേപാളിനും പിന്നില്‍' കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

'ഇവയെല്ലാം ഇല്ലാതാക്കിയതിന് മോദിജിയ്ക്ക് അഭിനന്ദനങ്ങള്‍:

1. ദാരിദ്ര്യം


2. വിശപ്പ്

3. ഇന്‍ഡ്യയെ ആഗോള ശക്തിയാക്കുക

4. നമ്മുടെ ഡിജിറ്റല്‍ സാമ്പത്തികവ്യവസ്ഥ

5......അങ്ങനെ ഒരുപാട് കാര്യങ്ങള്‍

ആഗോള വിശപ്പ് സൂചികയില്‍ 116 രാജ്യങ്ങളുള്ള പട്ടികയില്‍ 110-ാം സ്ഥാനത്താണ് ഇന്‍ഡ്യ. 2020ല്‍ 94-ാം സ്ഥാനത്തായിരുന്ന രാജ്യം ഇത്തവണ പാകിസ്താന്‍, നേപാള്‍, ബന്‍ഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ്. ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ 18 രാജ്യങ്ങള്‍ അഞ്ചില്‍ താഴെ ജി എച് ഐ സ്‌കോറുമായി മുന്‍നിരയില്‍ ഉണ്ട്.

പോഷകാഹാരക്കുറവ്, അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ പരിഗണിച്ചാണ് റിപോര്‍ട് തയാറാക്കിയിരിക്കുന്നത്.  
                       
Keywords: 'Congratulations Modi Ji': Kapil Sibal As India Slips In Hunger Index, New Delhi, News, Politics, Criticism, Twitter, National.

< !- START disable copy paste -
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia