SWISS-TOWER 24/07/2023

Foreign Travel | ഇനി നേതാക്കളുടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം; അടിയന്തര ചികിത്സയ്ക്ക് ബാധകമല്ല; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

 



ന്യൂഡെല്‍ഹി: (www.kvartha.com) ഇനി നേതാക്കളുടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. സര്‍കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, രാ്ട്രീയ പാര്‍ടി ഭാരവാഹികള്‍, ജഡ്ജിമാര്‍ തുടങ്ങിയവര്‍ വിദേശ ആതിഥേയത്വം സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ ഓണ്‍ലൈന്‍ അനുമതി നിര്‍ബന്ധമാക്കി. യാത്രയ്ക്ക് രണ്ട് ആഴ്ചയ്ക്ക് മുന്‍പെങ്കിലും fcraonline(dot)nic(dot)in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം. 
Aster mims 04/11/2022

നേതാക്കളുടെ വിദേശയാത്രയെ സംബന്ധിച്ചുള്ള പുതുക്കിയ മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. പണമായോ അല്ലാതെയോ വിദേശ സ്രോതസുകള്‍ വിമാനടികറ്റ്, താമസം, യാത്ര, ചികിത്സ തുടങ്ങിയവ വഹിക്കുന്നതിനെ വിദേശ ആതിഥേയത്വമായി കണക്കാക്കും. എന്നാല്‍ വിദേശയാത്രയ്ക്കിടെ അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. അതേസമയം, ചികിത്സച്ചെലവ് ഒരു ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍ ഒരു മാസത്തിനകം വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കണം. 

Foreign Travel | ഇനി നേതാക്കളുടെ അന്താരാഷ്ട്ര യാത്രകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം; അടിയന്തര ചികിത്സയ്ക്ക് ബാധകമല്ല; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം


യാത്രയുടെ പൂര്‍ണ ചെലവ് കേന്ദ്ര, സംസ്ഥാന സര്‍കാരുകള്‍ വഹിക്കുമ്പോഴും സ്വന്തം ചെലവില്‍ പോകുമ്പോഴും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. വിദേശത്ത് താമസിക്കുന്ന ഇന്‍ഡ്യന്‍ പൗരന്റെ ആതിഥേയത്വം സ്വീകരിക്കുന്നതിനും അനുമതി വേണ്ട. സര്‍കാര്‍ ജീവനക്കാരെങ്കില്‍ മാതൃവകുപ്പിന്റെയോ മന്ത്രാലയത്തിന്റെയോ ശുപാര്‍ശയും സമര്‍പിക്കണം. 

അതേസമയം, യുഎന്‍, ലോകബാങ്ക്, ഐഎംഎഫ് അടക്കമുള്ളവയെ വിദേശ സ്രോതസുകളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. ആതിഥേയത്വത്തിനുള്ള അപേക്ഷ യാത്രയ്ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് ക്ലിയറന്‍സ് അല്ല. അതിന് പ്രത്യേക അപേക്ഷ നല്‍കണം. 

Keywords: News,National,India,New Delhi,Foreign,Travel,Transport,Government,Ministers, Judge,Political party,Top-Headlines, India Issues New Travel Guidelines For International Arrivals-Nov 22
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia