A Raja | 'ഇന്ത്യ ഒരു രാജ്യമല്ല'; വിവാദത്തിന് തിരികൊളുത്തി ഡിഎംകെ നേതാവ് എ രാജ

 


ചെന്നൈ: (KVARTHA) ഇന്ത്യ ഒരു രാജ്യമല്ലെന്ന ഡിഎംകെ നേതാവും ലോക്‌സഭാ എംപിയുമായ എ രാജയുടെ പ്രസ്‍താവന വിവാദമായി. ഇന്ത്യ ഒരു രാജ്യമല്ലെന്നും ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിവ തങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്. ഹിന്ദുമതം ഇന്ത്യയ്ക്കും ലോകത്തിനും ഭീഷണിയാണെന്ന എ രാജയുടെ വാക്കുകൾ നേരത്തെ വലിയ വിമർശനം നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിവാദത്തിൽ അകപ്പെട്ടത്.
  
A Raja | 'ഇന്ത്യ ഒരു രാജ്യമല്ല'; വിവാദത്തിന് തിരികൊളുത്തി ഡിഎംകെ നേതാവ് എ രാജ

'ഡിഎംകെയിൽ നിന്നുള്ള വിദ്വേഷ പ്രസംഗങ്ങൾ തുടരുകയാണ്. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ്റെ ആഹ്വാനത്തിന് ശേഷം ഇപ്പോൾ ഇന്ത്യാ വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നത് എ രാജയാണ്. ശ്രീരാമനെ പരിഹസിക്കുകയും മണിപ്പൂരികളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുകയും ഇന്ത്യ ഒരു രാഷ്ട്രമെന്ന ആശയത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു', എക്‌സിൽ എ രാജയുടെ പ്രസംഗം പങ്കുവെച്ച് ബിജെപി നേതാവ് അമിത് മാളവ്യ കുറിച്ചു.

കോൺഗ്രസും മറ്റ് ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷികളും നിശബ്ദരാണെന്നും അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണവിധേയമായ കമൻ്റുകളുടെ ഇംഗ്ലീഷ് പരിഭാഷയും അമിത് മാളവ്യ പങ്കുവച്ചു. 'ഇന്ത്യ ഒരു രാഷ്ട്രമല്ല. ഈ കാര്യം നന്നായി മനസിലാക്കുക. ഇന്ത്യ ഒരിക്കലും ഒരു രാഷ്ട്രമായിരുന്നില്ല. ഒരു രാജ്യം എന്നാൽ ഒരു ഭാഷ, ഒരു പാരമ്പര്യം, ഒരു സംസ്കാരം. അപ്പോൾ മാത്രമേ ഒരു രാഷ്ട്രം ഉണ്ടാകൂ', എ രാജ പറയുന്നത് കേൾക്കാം.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ വർഷം സനാതന ധർമ്മത്തെ മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളോട് ഉപമിച്ചിരുന്നു. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതുസംബന്ധിച്ച് മാർച്ച് നാലിന് സുപ്രീം കോടതി ഉദയനിധി സ്റ്റാലിനെ ശാസിക്കുകയും, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം തനിക്കെതിരെ ഫയൽ ചെയ്ത കേസുകൾ ഒന്നിച്ച് ചേർക്കണമെന്ന ഹർജിയുമായി കോടതിയെ സമീപിച്ചത് എന്തിനാണെന്നും ചോദിച്ചിരുന്നു

ഒരു മന്ത്രി എന്ന നിലയിൽ തൻ്റെ പ്രസ്താവനകളിൽ ശ്രദ്ധാലുവായിരിക്കണമായിരുന്നുവെന്നും അവയ്ക്ക് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഓർത്തിരിക്കേണ്ടതാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഉദയനിധിയോട് പറഞ്ഞിരുന്നു.

Keywords: News, National, New Delhi, India, World, Controversy, Debate, Lok Sabha, BJP, Politics,  'India is not a country': DMK's A Raja sparks controversy.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia