PM Modi | ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് നരേന്ദ്ര മോഡി; ആഗോള വെല്ലുവിളികൾക്കിടയിലും രാജ്യം അതിവേഗം വളരുന്നുവെന്ന് പ്രധാനമന്ത്രി
Mar 30, 2023, 10:31 IST
ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് സമ്മിറ്റ് ഫോർ ഡെമോക്രസി കോൺഫറൻസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനാധിപത്യം ഒരു ഘടന മാത്രമല്ല, അത് ഒരു ആത്മാവ് കൂടിയാണ്. ഓരോ മനുഷ്യന്റെയും ആവശ്യങ്ങളും അഭിലാഷങ്ങളും ഒരുപോലെ പ്രധാനമാണ് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. നിരവധി ആഗോള വെല്ലുവിളികൾക്കിടയിലും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ലോകത്തെ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ എന്ന ആശയം ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് വളരെ മുമ്പുതന്നെ പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു. ഇതിഹാസമായ മഹാഭാരതത്തിൽ പൗരന്മാർ അവരുടെ നേതാവിനെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് വിവരിക്കുന്നുവെന്നും മോഡി പറഞ്ഞു.
ഉച്ചകോടിയുടെ രണ്ടാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, കോസ്റ്റാറിക്ക പ്രസിഡന്റ് റോഡ്രിഗോ ഷാവേസ് റോബിൾസ്, സാംബിയ പ്രസിഡന്റ് ഹക്കിന്ഡെ ഹിചിലേമ, നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ എന്നിവർ സഹ-ആതിഥേയത്വം വഹിച്ചു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ-സുക്-യോൾ ആണ് സമ്മേളനം സംഘടിപ്പിച്ചത്.
Keywords: New Delhi, National, News, India, Narendra Modi, Prime Minister, Conference, Leaders, Politics, Political-News, Top-Headlines, India is the mother of democracy, says PM Narendra Modi.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.