SWISS-TOWER 24/07/2023

Semiconductor | അർധചാലക നിർമാണ തൊഴിലാളികളുടെ കേന്ദ്രമായി ഇന്ത്യ മാറും; 100 ലധികം സർവകലാശാലകൾ കോഴ്‌സുകൾ നടത്തും; 2030 ആകുമ്പോൾ ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള വിപണി!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) അർധചാലക (Semiconductor) നിർമാണവുമായി ബന്ധപ്പെട്ട പഠനങ്ങൾ സർവകലാശാലകളിൽ ആരംഭിക്കാൻ പോകുന്നു. രാജ്യത്തെ നൂറിലധികം സർവകലാശാലകളിൽ അർധചാലക നിർമാണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ആരംഭിക്കാൻ പോകുകയാണെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അർധചാലക നിർമാണത്തിനായി തൊഴിലാളികളെ തയ്യാറാക്കുന്നത് കണക്കിലെടുത്ത്, അമേരിക്കയിലെ പർഡ്യൂ സർവകലാശാലയുമായി (Purdue University) അടുത്തിടെ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കരാർ പ്രകാരം, പർഡ്യൂ സർവകലാശാലയ്ക്ക് ഇന്ത്യയിലെ സർവകലാശാലകളുമായി ചേർന്ന് ഇരട്ട ബിരുദ കോഴ്‌സുകൾ ആരംഭിക്കാനാവും. കൂടാതെ, ഇന്ത്യയിൽ കാമ്പസ് സ്ഥാപിക്കാനും കഴിയും.

Semiconductor | അർധചാലക നിർമാണ തൊഴിലാളികളുടെ കേന്ദ്രമായി ഇന്ത്യ മാറും; 100 ലധികം സർവകലാശാലകൾ കോഴ്‌സുകൾ നടത്തും; 2030 ആകുമ്പോൾ ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള വിപണി!

2030ൽ ഒരു ട്രില്യൺ ഡോളർ മൂല്യമുള്ള വിപണി

അർധചാലകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തോടൊപ്പം ചിപ്പ് ഡിസൈനിംഗും നിർമാണവും ഉൾപ്പെടുന്ന ഓൺലൈൻ, ഹൈബ്രിഡ് കോഴ്‌സുകൾ പർഡ്യൂ യൂണിവേഴ്സിറ്റി ആരംഭിച്ചേക്കുമെന്നാണ് വിവരം. 2030-ഓടെ അർധചാലക വിപണി ഒരു ട്രില്യൺ ഡോളർ മൂല്യമുള്ളതായിരിക്കുമെന്നും അടുത്ത 20 വർഷം കണക്കിലെടുത്ത് ഇന്ത്യ അതിനുള്ള തയ്യാറെടുപ്പിലാണെന്നും കമ്മ്യൂണിക്കേഷൻസ് മന്ത്രി അഭിപ്രായപ്പെടുന്നു

ഇന്ത്യയിൽ വൻതോതിൽ മൊബൈൽ ഫോണുകളുടെയും മറ്റ് ഇലക്‌ട്രോണിക് വസ്തുക്കളുടെയും നിർമാണവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആപ്പിളിന്റെ മൊബൈൽ ഫോണുകളും ഇന്ത്യയിലാണ് നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അർധചാലക നിർമാണത്തിൽ ഹരിത ഇന്ധനം ഉപയോഗിക്കുമെന്നും ഈ നിർമാണത്തിനായി 20,000 മെഗാവാട്ട് ഹരിത ഇന്ധനം മാറ്റിവെക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Keywords: News, National, New Delhi, Education, India, University, Course,  India is gearing up to become global semiconductor hub.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia