ADVERTISEMENT
ന്യൂ ഡല്‍ഹി: അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ കണ്ണുവെട്ടിച്ച് ഇന്ത്യയിലെ 138 തീവ്രവാദികള്‍ വിലസി നടക്കുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് 670 പേര്‍ക്കാണ് ഇന്റര്‍പോള്‍ നോട്ടീസയച്ചിട്ടുള്ളത്. അതില്‍ 577 എണ്ണവും റെഡ് നോട്ടീസുകളാണ്.
1993 മുതലുള്ള റെഡ്നോട്ടീസുകള് ഇതിലുണ്ടെങ്കിലും ഇവരില്‍ ഭൂരിപക്ഷത്തെയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പാക്കിസ്ഥാന് അടക്കമുള്ള അയല്‍ രാജ്യങ്ങളില്‍ സുരക്ഷിത താവളമൊരുക്കി നിര്‍ഭയം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുകയാണ് ഇവര്‍. ഇവരെ പിടികൂടുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. വിശ്വസിനീയമായ തെളിവുകള്‍ കൈമാറിയിട്ടും കുറ്റവാളികളെ കൈമാറുന്ന കാര്യത്തില്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ് പാക്കിസ്ഥാന്.
രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹീമിന് പുറമെ 1993ലെ മുംബൈ സ്ഫോടനക്കേസിലെ സൂത്രധാരനടക്കം നിരവധി കൊടുംകുറ്റവാളികള്‍ പാക്കിസ്ഥാനില്‍ സസുഖം ജീവിക്കുന്നുണ്ടെന്ന് റോമില്‍ നടന്ന ഇന്റര്‍പോള്‍ അസംബ്ലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വെളിപ്പെടുത്തി.
Keywords: Interpol, Investigation agency, 138 terrorists, Case, Red notice, Pakistan, Davood Ibrahim, Mumbai, Bomb blast, Criminals, Interpol assembly, Susheel Kumar Shinde, National, Malayalam news, India has 138 pending interpol red corner notices
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
