ഇന്റര്‍പോ­ളി­ന്റെ വ­ല­മു­റി­ച്ച് 138 ഇ­ന്ത്യന്‍ ഭീ­ക­രര്‍

 


ADVERTISEMENT

ഇന്റര്‍പോ­ളി­ന്റെ വ­ല­മു­റി­ച്ച് 138 ഇ­ന്ത്യന്‍ ഭീ­ക­രര്‍ ന്യൂ ഡല്‍ഹി: അ­ന്താ­രാ­ഷ്ട്ര അ­ന്വേ­ഷ­ണ ഏ­ജന്‍­സിയാ­യ ഇന്റര്‍­പോ­ളി­ന്റെ ക­ണ്ണു­വെ­ട്ടി­ച്ച് ഇ­ന്ത്യ­യി­ലെ 138 തീ­വ്ര­വാ­ദി­കള്‍ വില­സി ന­ട­ക്കു­ന്നു. വിവി­ധ കേ­സു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട് 670 പേര്‍­ക്കാ­ണ് ഇന്റര്‍­പോള്‍ നോ­ട്ടീ­സ­യ­ച്ചി­ട്ടു­ള്ളത്. അ­തില്‍ 577 എ­ണ്ണവും റെ­ഡ് നോ­ട്ടീ­സു­ക­ളാണ്.

1993 മു­ത­ലു­ള്ള റെഡ്‌­നോ­ട്ടീ­സു­കള്‍ ഇ­തി­ലു­ണ്ടെ­ങ്കിലും ഇ­വ­രില്‍ ഭൂ­രി­പ­ക്ഷ­ത്തെയും പി­ടി­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. പാ­ക്കി­സ്ഥാന്‍ അ­ട­ക്ക­മു­ള്ള അ­യല്‍ രാ­ജ്യ­ങ്ങ­ളില്‍ സു­രക്ഷി­ത താവ­ള­മൊ­രു­ക്കി നിര്‍ഭ­യം ദേ­ശ­വി­രു­ദ്ധ പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഏര്‍­പെ­ട്ടി­രി­ക്കു­ക­യാണ് ഇ­വര്‍. ഇവ­രെ പി­ടി­കൂ­ടു­ന്ന കാ­ര്യ­ത്തില്‍ കേ­ന്ദ്ര സര്‍­ക്കാര്‍ പ­രാ­ജ­യ­പ്പെ­ട്ടി­രി­ക്കു­ക­യാണ്. വി­ശ്വ­സി­നീ­യ­മാ­യ തെ­ളി­വു­കള്‍ കൈ­മാ­റി­യി­ട്ടും കു­റ്റ­വാ­ളിക­ളെ കൈ­മാ­റു­ന്ന കാ­ര്യ­ത്തില്‍ പു­റം­തി­രി­ഞ്ഞ് നില്‍­ക്കു­ക­യാ­ണ് പാ­ക്കി­സ്ഥാന്‍.

രാ­ജ്യാ­ന്ത­ര കു­റ്റ­വാ­ളി ദാ­വൂ­ദ്­ ഇ­ബ്രാ­ഹീ­മി­ന് പു­റ­മെ 1993ലെ മുംബൈ സ്‌­ഫോ­ട­ന­ക്കേ­സി­ലെ സൂ­ത്ര­ധാ­ര­നട­ക്കം നി­രവ­ധി കൊ­ടും­കു­റ്റ­വാ­ളി­കള്‍ പാ­ക്കി­സ്ഥാ­നില്‍ സ­സു­ഖം ജീ­വി­ക്കു­ന്നു­ണ്ടെ­ന്ന് റോ­മില്‍ ന­ട­ന്ന ഇന്റര്‍­പോള്‍ അ­സം­ബ്ലി­യില്‍ കേ­ന്ദ്ര ആ­ഭ്യ­ന്ത­ര­മ­ന്ത്രി സു­ശീല്‍ കു­മാര്‍ ഷിന്‍­ഡെ വെ­ളി­പ്പെ­ടുത്തി.

Keywords: Interpol, Investigation agency, 138 terrorists, Case, Red notice, Pakistan, Davood Ibrahim, Mumbai, Bomb blast, Criminals, Interpol assembly, Susheel Kumar Shinde, National, Malayalam news, India has 138 pending interpol red corner notices
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia