Appeal | ഖത്വറില്‍ മലയാളിയടക്കം 8 പേരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം: ഇന്‍ഡ്യ അപീല്‍ നല്കി
Nov 9, 2023, 19:06 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഖത്വറില്‍ മലയാളിയടക്കം എട്ടുപേരെ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തില്‍ അപീല്‍ നല്കി ഇന്‍ഡ്യ. ശിക്ഷിക്കപ്പെട്ട എല്ലാവര്ക്കും നിയമസഹായം നല്‍കും. വൃത്തങ്ങളുമായി ആശയവിനിമയം നടക്കുന്നുവെന്നും സര്‍കാര്‍.
മുന്‍ ഇന്‍ഡ്യന്‍ നാവികസേനാംഗങ്ങളായ ഇവര്‍ ചാരവൃത്തി നടത്തിയെന്നാരോപിച്ചായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് അര്‍ധരാത്രിയിലാണ് ഖത്വര്‍ സുരക്ഷാസേന എട്ടുപേരെയും അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു മലയാളിയുമുണ്ട്. എട്ടുപേരും ഖത്വര്‍ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.
ഒക്ടോബര്‍ മൂന്നിന് ഇന്‍ഡ്യയുടെ കോണ്‍സല്‍ അധികൃതരുടെ സന്ദര്‍ശനത്തിനുശേഷം എട്ടു പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നു. ദോഹയിലെ ഇന്‍ഡ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുന്‍ പരിചയമുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ സൗഹൃദസംഭാഷണമാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. പാകിസ്താന് നല്കിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപോര്‍ടുകളുണ്ടായിരുന്നു.

Keywords: India Files Appeal Against Death Penalty Given To 8 Navy Veterans In Qatar, New Delhi, News, Appeal, Death Penalty, Navy Veterans, Report, Arrest, Allegation, Visit, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.