Micron | ചിപ്പ് നിർമാണ ഭീമൻ മൈക്രോൺ ഇന്ത്യയിലേക്ക്; പ്ലാന്റിന് അനുമതി ലഭിച്ചതായി റിപ്പോർട്ട്; 2.7 ബില്യൺ ഡോളർ നിക്ഷേപിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) അമേരിക്കൻ അർധചാലക കമ്പനിയായ മൈക്രോണിന് (Micron) രാജ്യത്ത് പ്ലാന്റ് സ്ഥാപിക്കാൻ ഇന്ത്യാ ഗവൺമെന്റ് അനുമതി നൽകിയതായി റിപ്പോർട്ട്. ഈ മൈക്രോൺ പ്ലാന്റ് അർധചാലകങ്ങൾ നിർമിക്കാനുള്ളതല്ല, ടെസ്റ്റിംഗിനും പാക്കേജിംഗിനും വേണ്ടിയുള്ളതാണ്. ഇതിനായി കമ്പനി ഇന്ത്യയിൽ 2.7 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Micron | ചിപ്പ് നിർമാണ ഭീമൻ മൈക്രോൺ ഇന്ത്യയിലേക്ക്; പ്ലാന്റിന് അനുമതി ലഭിച്ചതായി റിപ്പോർട്ട്; 2.7 ബില്യൺ ഡോളർ നിക്ഷേപിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഈ അംഗീകാരം ലഭിച്ചത്. ഇന്ത്യാ ഗവൺമെന്റും മൈക്രോണും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ് മൈക്രോണിന്റെ ഈ നിർദിഷ്ട പ്ലാന്റ് സ്ഥാപിക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കരാർ പ്രകാരം, അമേരിക്കൻ ചിപ്പ് കമ്പനിക്ക് 1.34 ബില്യൺ ഡോളറിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവിന്റെ (PLI) ആനുകൂല്യവും ലഭിക്കും. മൈക്രോണിന്റെ നിർദിഷ്ട ഇന്ത്യൻ പ്ലാന്റിനെക്കുറിച്ചും ഇന്ത്യയിലെ നിക്ഷേപത്തെക്കുറിച്ചും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ പ്ലാന്റിന് കാബിനറ്റ് അനുമതി ലഭിച്ചതായുള്ള വിവരം പുറത്തുവരുന്നത് ഇതാദ്യമാണ്.

അതേസമയം, ഇതുവരെ മൈക്രോണോ ഇന്ത്യൻ സർക്കാരിൽ നിന്നോ ഇതിനെക്കുറിച്ച് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി മോദി അമേരിക്കയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, നിക്ഷേപ ബന്ധങ്ങളിൽ ഈ സന്ദർശനം വളരെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്.
 
Keywords: News, National, News Delhi, Micron, Chip Plant, PM Modi US Visit, Report,   India Clears $2.7 Billion Micron Chip Testing Plant.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia