Diplomatic Success | ഇന്ത്യ - ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചര്‍ച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണ്
● അങ്ങേയറ്റം ആശങ്ക നിറഞ്ഞ സാഹചര്യങ്ങളില്‍ രാജ്യത്തെ സംരക്ഷിക്കാനായി സൈന്യം നിലകൊണ്ടു
● അവര്‍ കടമ നിറവേറ്റുകയും ചെയ്തു
● കിഴക്കന്‍ ലഡാക്കിലെ ഡെപ് സങ്, ഡെംചോക് പ്രദേശങ്ങളിലാണ് സൈനിക പിന്മാറ്റം ആരംഭിച്ചത്
പുണെ: (KVARTHA) ഇന്ത്യ- ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചര്‍ച്ചകളുടെ വിജയമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കുമെന്നു പറഞ്ഞ അദ്ദേഹം അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അറിയിച്ചു.
നിലപാടില്‍ ഉറച്ചുനില്‍ക്കാനും നമ്മുടെ പക്ഷം വ്യക്തമാക്കാനുമുള്ള ദൃഢനിശ്ചയമാണ് ഇന്നു നാം എത്തിനില്‍ക്കുന്ന സ്ഥാനത്ത് എത്താനുള്ള കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അങ്ങേയറ്റം ആശങ്ക നിറഞ്ഞ സാഹചര്യങ്ങളില്‍ രാജ്യത്തെ സംരക്ഷിക്കാനായി യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈന്യം നിലകൊണ്ടിരുന്നു. അവരുടെ കടമ നിറവേറ്റുകയും ചെയ്തു. നയതന്ത്രവും പങ്കുവഹിച്ചു എന്നും ജയശങ്കര്‍ പറഞ്ഞു.
2020 മുതല്‍ അതിര്‍ത്തിയിലെ സാഹചര്യം മോശമായിരുന്നുവെന്നും പരിഹാരം കണ്ടെത്തുന്നതിനായി ഇന്ത്യ ശ്രമിച്ചിരുന്നുവെന്നും ജയ് ശങ്കര്‍ പറഞ്ഞു. 2020 ന് ശേഷം ചില സ്ഥലങ്ങളില്‍ സൈനിക പിന്മാറ്റം നടത്തണമെന്ന് ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നു. എന്നാല്‍ പട്രോളിങ്ങുമായി ബന്ധപ്പെട്ട പ്രധാനഭാഗം അവശേഷിക്കുന്നുണ്ടായിരുന്നുവെന്നും ജയ് ശങ്കര്‍ പറഞ്ഞു.
കിഴക്കന്‍ ലഡാക്കിലെ ഡെപ് സങ്, ഡെംചോക് പ്രദേശങ്ങളിലാണ് സൈനിക പിന്മാറ്റം ആരംഭിച്ചത്. സേനാ പിന്‍മാറ്റം 29ന് പൂര്‍ത്തിയാകും. അതിനുശേഷം പട്രോളിങ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
#IndiaChina, #MilitaryDisengagement, #DiplomaticSuccess, #BorderPeace, #Ladakh, #SJaishankar
