73-ാം റിപബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; ഡെല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ ജാഗ്രത, ഇത്തവണ വിഷിഷ്ടാതിഥിയില്ല

 



ന്യൂഡെല്‍ഹി: (www.kvartha.com 26.01.2022) 73-ാം റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. രാവിലെ 10 മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. 10.30 ഓടെ രാജ് പഥില്‍ പരേഡ് തുടങ്ങും. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും. കോവിഡ് പ്രമാണിച്ച് ഇത്തവണ വിഷിഷ്ടാതിഥി ഉണ്ടാവില്ല. 
 
തലസ്ഥാന നഗരത്തില്‍ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ഡെല്‍ഹി ഉള്‍പെടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്. കോവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73-ാം റിപബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 


73-ാം റിപബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; ഡെല്‍ഹിയടക്കമുള്ള നഗരങ്ങളില്‍ ജാഗ്രത, ഇത്തവണ വിഷിഷ്ടാതിഥിയില്ല

സന്ദര്‍ശകരെ പരമാവധി ചുരുക്കി, കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങള്‍ എല്ലാം തന്നെ നടക്കുക. 

സംസ്ഥാനത്തെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടക്കം കുറിക്കും. രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല.

Keywords:  News, National, New Delhi, Republic Day, Prime Minister, India Celebrates 73rd Republic Day today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia