Video | അപ്രതീക്ഷിതമായി ലംബോര്‍ഗിനി ഉറുസില്‍ മുംബൈയിലെ തെരുവില്‍ കറങ്ങാനെത്തി ക്രികറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിതികയും; കൂട്ടംകൂടി സെല്‍ഫിയെടുത്ത് ആരാധകര്‍; വൈറലായി വീഡിയോ

 


മുംബൈ: (www.kvartha.com) അപ്രതീക്ഷിതമായി മുംബൈയിലെ തിരക്കേറിയ തെരുവില്‍ കറങ്ങാനെത്തിയ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ചാ വിഷയം. ഭാര്യ റിതിക സജ്ജേഷിനൊപ്പം മുംബൈയിലെ ഒരു ബ്രാന്‍ഡ് ഷോപില്‍ എത്തിയ രോഹിതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.  

ആഡംബര വാഹനമായ ലംബോര്‍ഗിനി ഉറുസിലാണ് രോഹിത്തും ഭാര്യയും മുംബൈയില്‍ ഷോപിങ്ങിന് പോയത്. ഏകദേശം 4.2 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. വാഹനത്തില്‍നിന്ന് രോഹിത്തും റിതികയും പുറത്തിറങ്ങിയതോടെ ഇരുവരെയും ആരാധകര്‍ വളഞ്ഞു.

കൂട്ടംകൂടിയെത്തിയ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ മടങ്ങിയത്. കഴിഞ്ഞ വര്‍ഷം മാര്‍ചിലാണ് രോഹിത് ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയത്. ഏകദിന ക്രികറ്റില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറായ 0264 എന്ന നമ്പരാണ് വാഹനത്തിനും നല്‍കിയിരിക്കുന്നത്.

ഏഷ്യാകപ് ക്രികറ്റിന് മുന്‍പ് ആവശ്യത്തിന് വിശ്രമം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍നിന്ന് ഒഴിവാക്കിയത്. ട്വന്റി20 പരമ്പര പുരോഗമിക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്‍ഡ്യയിലുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്‍ഡ്യയെ നയിക്കുന്നത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പര പൂര്‍ത്തിയാക്കിയശേഷം കോലിയും രോഹിത് ശര്‍മയും ഇന്‍ഡ്യയിലെത്തുകയായിരുന്നു.

Video | അപ്രതീക്ഷിതമായി ലംബോര്‍ഗിനി ഉറുസില്‍ മുംബൈയിലെ തെരുവില്‍ കറങ്ങാനെത്തി ക്രികറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിതികയും; കൂട്ടംകൂടി സെല്‍ഫിയെടുത്ത് ആരാധകര്‍; വൈറലായി വീഡിയോ




Keywords:  News, National, National-News, Video, India Captain, Cricket, Rohit Sharma, Wife, Ritika Sajdeh, Swanky Lamborghini Urus, India Captain Rohit Sharma, Wife Ritika Sajdeh Go Out For a Spin in Swanky Lamborghini Urus.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia