SWISS-TOWER 24/07/2023

ആരും തിരിഞ്ഞുനോക്കിയില്ല; ഇറച്ചി കഴിച്ചെന്നാരോപിച്ച് കൊന്ന അഖ് ലാഖിന്റെ കുടുംബം നാടുവിടാനൊരുങ്ങുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 01.10.2015) പശു ഇറച്ചി തിന്നെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്റെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. രണ്ട് തലമുറയായി കഴിഞ്ഞു വരുന്ന ഗ്രാമം വിട്ട് സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും മാറാനാണ് അഖ്‌ലാഖിന്റെ കുടുംബത്തിന്റെ തീരുമാനം.

'മകനെ അവര്‍ അടിച്ചുകൊന്നിട്ട് രണ്ട് ദിവസം കഴിഞ്ഞു. ഇതുവരെ ബിസാര ഗ്രാമത്തിലെ ഒരാള്‍പോലും ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയില്ല. സ്വന്തം നാട്ടുകാര്‍ തന്നെ ആക്രമിച്ച ഒരു സ്ഥലത്ത് എങ്ങനെയാണ് ഇനിയും സമാധാനമായി  താമസിക്കാന്‍ കഴിയുക? എങ്ങനെയാണ് ഞങ്ങള്‍ അവരെ വിശ്വസിക്കുക എന്നാണ് കൊല്ലപ്പെട്ട അഖ് ലാക്കിന്റെ മാതാവ്  അസ്‌കരി ചോദിക്കുന്നത്.

മകനെ കൊല്ലാനെത്തിയവരുടെ കൂട്ടത്തില്‍ മുമ്പ് പതിവായി വീട്ടില്‍ വരാറുള്ളവരും ഉണ്ടായിരുന്നു. കരഞ്ഞു കാലുപിടിച്ചിട്ടും മകനെ വെറുതെ വിടാന്‍ അവര്‍ തയ്യാറായില്ല. സഹായത്തിന് നിലവിളിച്ചപ്പോള്‍ അയല്‍ക്കാര്‍ പോലും എത്തി നോക്കിയില്ല. അക്രമികള്‍ മുറിവേല്‍പിച്ച വലത് കണ്ണ് പൊത്തിപ്പിടിച്ച് അസ്‌കരി പറഞ്ഞു.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ആയുധധാരികള്‍ സംഘടിച്ചെത്തി മുഹമ്മദ് അഖ്
ലാഖിനെ (52) മര്‍ദിച്ച് കൊലപ്പെടുത്തിയത്. അഖ് ലാഖ് പശുവിനെ കൊലപ്പെടുത്തിയെന്നും വീട്ടില്‍ ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ടാണ് ജനക്കൂട്ടം സംഘടിച്ചെത്തിയത്.

മര്‍ദനത്തില്‍ ഗുരുതരമായി  പരിക്കേറ്റ അഖ് ലാക്കിന്റെ മകന്‍ ഡാനിഷ് (22) ആശുപത്രിയില്‍ ചികിത്സയിലാണ്. 18കാരിയായ മകളെ മാനഭംഗപ്പെടുത്താനും ശ്രമം നടന്നിരുന്നു. മകന്റെ അസുഖം ഭേദമായാലുടന്‍ മാറിത്താമസിക്കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങും . ഇപ്പോള്‍ താമസിക്കുന്ന വീട് ആരെങ്കിലും വാങ്ങാന്‍ തയ്യാറാവുമോ? വീടു വില്‍ക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അസ്‌കരി പറഞ്ഞു.

ആരും തിരിഞ്ഞുനോക്കിയില്ല; ഇറച്ചി കഴിച്ചെന്നാരോപിച്ച് കൊന്ന അഖ് ലാഖിന്റെ കുടുംബം നാടുവിടാനൊരുങ്ങുന്നു


Also Read:
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

Keywords:  New Delhi, Hospital, Treatment, Mother, National.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia