Alternatives for Plastic | ഏകോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തില്‍ ആശങ്ക വേണ്ട; നിങ്ങള്‍ക്ക് ഈ പരിസ്ഥിതി സൗഹൃദ ബദല്‍ വസ്തുക്കള്‍ ഉപയോഗിക്കാം
Jul 3, 2022, 16:16 IST
ന്യൂഡെല്‍ഹി: (www.kvartha.com) പരിസ്ഥിതിക്ക് വരുത്തുന്ന വന്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനായി ജൂലൈ ഒന്ന് മുതല്‍ ഇന്‍ഡ്യയില്‍ ഏകോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവയ്ക്കാണ് നിരോധനം ഏര്‍പെടുത്തിയത്.
നിങ്ങളുടെ ജീവിതശൈലിക്ക് അത്യാവശ്യമായിരുന്ന പ്ലാസ്റ്റിക് വസ്തുക്കളില്ലാതെ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഡബ്ല്യുഡബ്ല്യുഎഫ് (World Wide Fund for Nature) അടക്കം നിര്‍ദേശിച്ച ചില ബദല്‍ മാര്‍ഗങ്ങള്‍ അറിയാം.
ഏതൊക്കെ വസ്തുക്കളാണ് നിരോധിച്ചത്?
പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ബയോ കെമികല്‍ മാലിന്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒഴികെയുള്ള ഗാര്‍ബേജ് ബാഗുകള്‍, പ്ലാസ്റ്റിക് മേശവിരിപ്പുകള്‍, 500 എംഎലില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്, പ്ലാസ്റ്റിക് കൊടികള്‍, മിഠായി സ്റ്റിക്, ഐസ്‌ക്രീം സ്റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന തെര്‍മോകോള്‍ ഉല്‍പന്നങ്ങള്‍, പ്ലേറ്റ്, കപ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ഫോര്‍ക്, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് കത്തി, ട്രേ, മിഠായി ബോക്‌സുകള്‍ പൊതിയാനുള്ള പാകിങ് ഫിലിമുകള്‍, ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പാകറ്റിന് പുറത്തുള്ള പ്ലാസ്റ്റിക് കവര്‍, പ്ലാസ്റ്റിക്/പിവിസി ബാനര്‍, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്.
ഈ ബദലുകള്‍ പരീക്ഷിക്കൂ
1. പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍, മുളകൊണ്ടും വൈക്കോല്‍ കൊണ്ടും തെങ്ങിന്റെ ഓലകള്‍ കൊണ്ടുള്ളതുമായ സ്‌ട്രോകള്‍ ഉപയോഗിക്കാം.
2. ബലൂണുകള്‍ക്ക് പകരം പൂക്കള്‍, പേപര്‍ പൂക്കള്‍, പേപര്‍ വിളക്കുകള്‍, തോരണങ്ങള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ അലങ്കാരങ്ങള്‍ തെരഞ്ഞെടുക്കുക.
3. പ്ലാസ്റ്റിക് ഇയര്‍ ബഡുകള്‍ (Ear buds) ഉപേക്ഷിച്ച് മുളകൊണ്ടുള്ള പരുത്തി ബഡുകളിലേക്കോ, ചെവി ശുചിയാക്കാനുള്ള ദ്രാവകങ്ങളിലേക്കോ മാറുക. മേകപ് നീക്കാന്‍ ഇയര്‍ ബഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇനി മുതല്‍ പരുത്തി ഉപയോഗിക്കാം.
4. പ്ലാസ്റ്റിക് കപുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന ഗ്ലാസ് അല്ലെങ്കില്‍ പാത്രം ഓഫീസിലേക്കോ സ്‌കൂളിലേക്കോ കൊണ്ടുപോയി പരിസ്ഥിതി സംരക്ഷിക്കുക.
5. പ്ലാസ്റ്റിക് സ്പൂണ്‍ ഒഴിവാക്കി പുനരുപയോഗിക്കാവുന്ന മുള, സ്റ്റീല്‍ സ്പൂണുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക
6. പലചരക്ക് സാധങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍, വീട്ടില്‍ നിന്ന് തുണി ചാക്കോ, തുണി സഞ്ചികളോ കൊണ്ടുപോകുക.
7. പ്ലാസ്റ്റികിന് പകരം വെള്ളത്തിനായി ദീര്‍ഘകാലം ഉപയോഗിക്കാവുന്ന ഒരു സ്റ്റീല്‍ കുപ്പി സ്വയം കരുതുക.
ഈ ബദലിലേക്ക് മാറുന്നത് വലിയ 'വിപ്ലവമാണ്'. ഇത്തരം പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍, നിങ്ങള്‍ പരിസ്ഥിതിക്ക് ഹാനികരമാവുന്നില്ലെന്ന് തിരിച്ചറിവുണ്ടാവുകയും കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Plastic, Ban, India, Environmental problems, Environment, Government, India bans THESE single use plastic items, India bans THESE single use plastic items - Here is a list of eco-friendly alternatives you can use.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.