Education | ഇന്ത്യന്‍ ബിരുദം ഓസ്ട്രേലിയയില്‍ അംഗീകരിക്കും; ഇരു രാജ്യങ്ങളും തമ്മില്‍ 12 കരാറുകളില്‍ ഒപ്പുവച്ചു
Mar 2, 2023, 20:41 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കുന്നതുള്‍പ്പെടെ 12 കരാറുകളില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവച്ചു. കരാര്‍ പ്രകാരം, ഇരു രാജ്യങ്ങളും പരസ്പരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബിരുദം അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കും. കരാറുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഓസ്ട്രേലിയയുടെ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയറുമാണ് ഒപ്പുവച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഓസ്ട്രേലിയയുടെ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് നാല് വരെ അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിലാണ്. വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ ഇന്ത്യ-ഓസ്ട്രേലിയ കരാറുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്, പുതിയ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ സമന്വയത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പൗരന്മാര്ക്ക് വിദ്യാഭ്യാസത്തിന് ശാക്തീകരണം നല്‍കുമെന്നും വിദ്യാഭ്യാസത്തിന് വഴിയൊരുക്കുമെന്നും പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഇത്തരമൊരു വിദ്യാഭ്യാസ ധാരണാപത്രം പ്രൊഫഷണലിസത്തെ പരസ്പരം അംഗീകരിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നതിനും വഴിയൊരുക്കുമെന്ന് ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ജെയ്സണ്‍ ക്ലെയര്‍ പറഞ്ഞു. കരാറുകള്‍ പ്രകാരം ഓസ്ട്രേലിയയിലെ രണ്ട് സര്‍വകലാശാലകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഉടന്‍ കാമ്പസ് തുറക്കുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന് അറിയിച്ചു. മറുവശത്ത്, ഡെല്‍ഹി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വോളോങ്കോങ്, മക്വാരി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍ എന്നീ മൂന്ന് ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, New Delhi, India, Australia, Education, Country, Government-of-India, Students, University, Study, Shri Dharmendra Pradhan, India, Australia sign a framework mechanism for mutual recognition of qualifications.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.