SWISS-TOWER 24/07/2023

ഇന്‍ഡ്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 17.08.2021) രാജ്യം താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇന്‍ഡ്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍. ന്യൂഡെല്‍ഹിയിലായിരിക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കുക. മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍കാര്‍ വ്യക്തമാക്കി. ആറുമാസത്തേക്കായിരിക്കും വിസാ കാലാവധി.
Aster mims 04/11/2022

ഇന്‍ഡ്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസര്‍കാര്‍

അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ വ്യവസ്ഥകള്‍ അവലോകനം ചെയ്തു വരികയാണ്. ഇ-എമര്‍ജന്‍സി എക്സ്-മിസ്‌ക് വിസ എന്നാണ് പുതിയ വിഭാഗത്തില്‍പെട്ട ഇലക്ട്രോണിക് വിസ അറിയപ്പെടുകയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.

അഫ്ഗാന്‍ ഭരണം ഞായറാഴ്ചയാണ് താലിബാന്‍ പൂര്‍ണമായും പിടിച്ചെടുത്തത്. ഇക്കാര്യത്തില്‍ അമേരിക്കയും മറ്റു രാജ്യങ്ങളും പ്രതികരിച്ചെങ്കിലും ഇന്‍ഡ്യയുടെ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. സംഭവം നടന്ന് ഇപ്പോള്‍ രണ്ടുദിവസത്തിനുശേഷമാണ് ഇന്‍ഡ്യയുടെ ഇ-വിസ പ്രഖ്യാപനം.

അഫ്ഗാനിലെ ഇന്‍ഡ്യയുടെ ദൗത്യം പൂര്‍ത്തിയായി കഴിഞ്ഞ് ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാന്‍ പൗരന്മാരുടെ വിസാ അപേക്ഷകളിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിക്കും. എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ വിസയ്ക്ക് അപേക്ഷിക്കാം എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

താലിബാനില്‍ നിന്നും രക്ഷനേടാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ നിരവധി പേര്‍ സൈനിക വിമാനങ്ങളുടെ ചിറകില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വിമാനം പറന്നുയര്‍ന്നപ്പോള്‍ താഴേക്ക് പതിക്കുന്നതിന്റെയും വിഡിയോ വൈറലായിരുന്നു. രണ്ടോ, മൂന്നോ പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിലെ വെടിവയ്പിലും തിക്കിലും തിരക്കിലുമായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Keywords:  India announces emergency e-visa for Afghans, New Delhi, News, Application, Visa, Online Registration, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia