മദ്യ ലഹരിയില്‍ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് ചവച്ചരച്ചു കൊന്നു; ചികിത്സ തേടാതെ 65കാരന്‍ മരിച്ചു

 



പാറ്റ്‌ന: (www.kvartha.com 12.08.2021) മദ്യ ലഹരിയില്‍ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് ചവച്ചരച്ചു കൊന്ന മധ്യവയസ്‌കന് ദാരുണാന്ത്യം. ബിഹാറിലെ നളന്ദ ജില്ലയിലെ മാധോപൂര്‍ ദി ഗ്രാമത്തിലാണ് അതിവിചിത്രമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴി കാലില്‍ കടിച്ച പാമ്പിനെ 65കാരന്‍ ചവച്ചരച്ച് കൊല്ലുകയായിരുന്നു.

രാമ മഹ്‌തോ എന്ന അറുപത്തഞ്ചുകാരനാണ് വിഷപ്പാമ്പിനെ ചവച്ചരച്ചുകൊന്നത്. പാമ്പുകടിയേറ്റതിന്റെ ദേഷ്യത്തില്‍ മദ്യലഹരിയിലായിരുന്നു രാമ പാമ്പിനെ കയ്യിലെടുത്ത് ചവയ്ക്കാന്‍ തുടങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പാമ്പ് ഇയാളുടെ മുഖത്ത് പലയിടത്തായി കടിച്ചു. ശംഖുവരയന്‍ പാമ്പായിരുന്നു ഇയാളെ കടിച്ചത്. 

പാമ്പിന്റെ ഏറെ ഏറ്റെങ്കിലും അതൊന്നും കാര്യമാക്കാതെ രാമ പാമ്പിനെ ചവച്ചരച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഇയാള്‍ കടിയേറ്റ് അവശനായെങ്കിലും കടിച്ചത് പാമ്പിന്‍ കുഞ്ഞായതിനാല്‍ ചികിത്സ വേണ്ടെന്നായിരുന്നു ഇയാളുടെ വാദം. വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. രാവിലെയോടെ ഇയാള്‍ മരിക്കുകയായിരുന്നു.

മദ്യ ലഹരിയില്‍ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് ചവച്ചരച്ചു കൊന്നു; ചികിത്സ തേടാതെ 65കാരന്‍ മരിച്ചു


എല്ലാ വര്‍ഷവും 4000ത്തിലധികം ആളുകള്‍ക്ക് ബിഹാറില്‍ പാമ്പുകടിയേല്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പാമ്പുകടിയേറ്റ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളില്‍ മരിച്ചിട്ടുള്ളവരില്‍ ഏറിയ പങ്കും 30നും 69നും ഇടയില്‍ പ്രായമുള്ളവരാണ്. ഇന്ത്യന്‍ ഉപദ്വീപില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പുകളിലൊന്നാണ് ശംഖുവരയന്‍. ഇന്‍ഡ്യയിലും ബംഗ്ലാദേശിലും പാമ്പുകടിയേറ്റുണ്ടാകുന്ന അപകടങ്ങളില്‍ ഏറെയും ശംഖുവരയന്റേതെന്നാണ് കണക്കുകള്‍.

Keywords:  News, National, India, Bihar, Patna, Snake, Liquor, Death, India: Angry Bihar man chews venomous snake after being bitten
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia