Saran Negi | സ്വതന്ത്ര ഇൻഡ്യയിൽ ആദ്യമായി വോട് ചെയ്ത ശ്യാം ശരൺ നേഗി അന്തരിച്ചു; വിടവാങ്ങിയത് ഹിമാചൽ തെരഞ്ഞെടുപ്പിൽ വോട് രേഖപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം
Nov 5, 2022, 10:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷിംല: (www.kvartha.com) സ്വതന്ത്ര ഇൻഡ്യയിലെ ആദ്യ വോടർ ശ്യാം ശരൺ നേഗി (106) ശനിയാഴ്ച പുലർചെ അന്തരിച്ചു. ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയാണ് നേഗി. ഏറ്റവും ഒടുവിലായി ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട് രേഖപ്പെടുത്തി മൂന്നാം ദിവസമാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം നടത്തി വരികയാണെന്ന് ജില്ലാ കലക്ടർ കിന്നൗർ ആബിദ് ഹുസൈൻ അറിയിച്ചു.
1917 ജൂലൈ ഒന്നിന് ജനിച്ച നേഗി കൽപ്പയിൽ സർകാർ സ്‌കൂൾ അധ്യാപകനായിരുന്നു. 1947-ൽ ബ്രിടീഷ് ഭരണം അവസാനിച്ചതിന് ശേഷം 1951-ൽ ഇൻഡ്യയിൽ ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോൾ, ഒക്‌ടോബർ 25-ന് ആദ്യമായി വോട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. ആദ്യ തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിംഗും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും, ഹിമാചൽ പ്രദേശിൽ ഫെബ്രുവരി, മാർച് മാസങ്ങളിൽ കാലാവസ്ഥ പ്രതികൂലമായിരിക്കുമെന്നതിനാൽ അഞ്ച് മാസം മുമ്പാണ് വോടെടുപ്പ് നടന്നത്.
ആദ്യ തെരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂടിക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. തനിക്ക് ഡ്യൂടി നൽകിയ പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്നതിന് വേഗത്തിൽ വോട് ചെയ്യാൻ അനുവദിക്കണമെന്ന് അദ്ദേഹം തന്റെ ഗ്രാമത്തിലെ പോളിംഗ് ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അഭ്യർത്ഥന അംഗീകരിക്കുകയും അദ്ദേഹം രാജ്യത്തെ ആദ്യത്തെ വോടർ ആകുകയും ചെയ്തു. അന്നുമുതൽ, പഞ്ചായത് തെരഞ്ഞെടുപ്പായാലും ലോക്സഭാ തെരഞ്ഞെടുപ്പായാലും വോട് ചെയ്യാനുള്ള അവസരം നേഗി പാഴാക്കിയിട്ടില്ല. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരൺ നേഗി അഭിനയിച്ചിട്ടുണ്ട്.

Keywords: Independent India’s first voter Shyam Saran Negi, 106, dies after voting for Himachal polls, National,himachal pradesh,News,Top-Headlines,Latest-News,Death.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.