സ്വാതന്ത്ര്യദിനത്തിന് ഇന്ത്യ-പാക് സേനാംഗങ്ങള്‍ പരസ്പരം ആശംസയും മധുരവും കൈമാറില്ല

 


ഡെല്‍ഹി: (www.kvartha.com 13/08/2015) പാകിസ്ഥാന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും അതിര്‍ത്തി കടന്നുള്ള തീവ്രവാദി ആക്രമണവും തുടരുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെ സേനാംഗങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്നുവന്നിരുന്ന പരസ്പരം ആശംസയും മധുരവും കൈമാറുന്ന പതിവ് ഇക്കുറി ഉണ്ടാകില്ല. ബി.എസ്.എഫ് ആണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളുമായാണ് പാകിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തി പങ്കിടുന്നത്. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ബി.എസ്.എഫിനെയാണ് അതിര്‍ത്തി കാവലിന് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്.

1947 ആഗസ്റ്റ് 14ന് പാകിസ്ഥാനും ആഗസ്റ്റ് 15ന് ഇന്ത്യയും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പഞ്ചാബിലെ അമൃത്സറിലെ അട്ടാരിഫവാഗാ അതിര്‍ത്തില്‍വെച്ച് ഇരുരാജ്യങ്ങളുടെ അതിര്‍ത്തി രക്ഷാസേനകളായ ബി.എസ്.എഫും പാക് റേഞ്ചേഴ്‌സും ആശംസയും മധുരവും പരസ്പരം കൈമാറിയിരുന്നു.

ജൂലൈയില്‍ ഈദ് ദിനാഘോഷത്തിന്റെ ഭാഗമായി ആശംസയും മധുരവും കൈമാറാന്‍ ബി.എസ്.എഫ് തീരുമാനിച്ചിരുന്നെങ്കിലും പാക് റേഞ്ചേഴ്‌സ് നിരസിച്ചിരുന്നു.

സ്വാതന്ത്ര്യദിനത്തിന് ഇന്ത്യ-പാക് സേനാംഗങ്ങള്‍ പരസ്പരം ആശംസയും മധുരവും കൈമാറില്ല

Also Read:
ബസിന് പിറകില്‍ കാറിടിച്ച് മാതാവിനും മകനും പരിക്ക്

Keywords:  Independence Day: No exchange of sweets and gifts at Wagah this year, New Delhi, Pakistan, Military, Gujrath, Rajastan, Jammu, Kashmir, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia