Raid | ജാര്‍ഖണ്ഡില്‍ 2 കോണ്‍ഗ്രസ് എംഎല്‍എമാരുടെ വീട്ടില്‍ ഇഡി-ആദായനികുതി വകുപ്പുകളുടെ പരിശോധന
Nov 4, 2022, 14:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വസതിയില്‍ പരിശോധന. എംഎല്‍എമാരായ കുമാര്‍ ജയമംഗല് സിംഗ്, പ്രദീപ് യാദവ് എന്നിവരുടെയും കൂട്ടാളികളുടെയും വീടുകളിലാണ് ഇഡി (Enforcement Directorate) - ആദായനികുതി (Income Tax) വകുപ്പുകളുടെ സംയുക്ത റെയ്ഡ് നടക്കുന്നത്.
പ്രദീപ് യാദവ് പൌഡയ്യഹടില്‍ നിന്നുള്ള എംഎല്‍എയും കുമാര്‍ ജയ്മംഗള്‍ സിംഗ് ബെര്‍മോയില്‍ നിന്നുള്ള എംഎല്‍എയുമാണ്. കല്‍ക്കരി വ്യവസായി അജയ് കുമാര്‍ സിംഗിന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തി. എംഎല്‍എ അനൂപ് സിംഗുമായി അടുപ്പമുള്ളയാളാണ് അജയ്. ശിവശങ്കര്‍ യാദവിനെതിരെയും റെയ്ഡ് നടന്നിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ റാഞ്ചിയിലെ ന്യൂക്ലിയസ് മാള്‍ ഉടമ വിഷ്ണു അഗര്‍വാളിന്റെ സ്ഥലങ്ങളിലും റെയ്ഡ് നടക്കുകയാണ്. അനധികൃത ഖനന കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
എട്ട് വാഹനങ്ങളിലായാണ് ടീമുകള്‍ റാഞ്ചിയിലെത്തിയത്. ഗോഡ്ഡ, റാഞ്ചിയിലെ കാങ്കെ റോഡ്, ഡൊറണ്ട എന്നിവിടങ്ങളിലെ രണ്ട് എംഎല്‍എമാരുടെയും ഒമ്പത് സ്ഥലങ്ങളില്‍ സംഘം റെയ്ഡ് നടത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

