സമാജ് വാദി പാര്‍ടി നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെ പി നടത്തുന്ന നാടകമാണിതെന്ന് അഖിലേഷ് യാദവ്

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 18.12.2021) ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ടി നേതാക്കളുടെ വീടുകളില്‍ കേന്ദ്ര ഏജന്‍സിയുടെ പരിശോധന. പാര്‍ടി ദേശീയ വക്താവ് രാജീവ് റായ്, ജെനേന്ദ്ര യാദവ്, മനോജ് യാദവ് എന്നിവരുടെ വീടുകളില്‍ രാവിലെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 
Aster_MIMS

രണ്ട് മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. മൂന്ന് പേരുടേയും വീടുകളില്‍ ഒരേ സമയത്താണ് പരിശോധന നടന്നത്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിശ്വസ്തരാണ് മൂവരും. വിശ്വസ്തരുടെ വീടുകളില്‍ നടന്ന പരിശോധനക്കെതിരെ അഖിലേഷ് യാദവ് രംഗത്തെത്തി. 

സമാജ് വാദി പാര്‍ടി നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെ പി നടത്തുന്ന നാടകമാണിതെന്ന് അഖിലേഷ് യാദവ്


സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന നാടകമാണ് ആദായ നികുതി വകുപ്പിന്റെ റെയ്‌ഡെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇന്ന് ഇന്‍കം ടാക്‌സ് റെയിഡ് നടന്നു. നാളെ ഇഡിയും സിബിഐയും വരും. ഇത് കൊണ്ടൊന്നും പാര്‍ടിയുടെ വഴിമുടക്കാനാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. 

ബിജെപി സര്‍കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ നടത്തുന്ന ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കേണ്ടത് അത്യാവശ്യമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.

Keywords:  News, National, India, New Delhi, Uttar Pradesh, Raid, Income Tax, Politics, Political party, Election, Income Tax Raids At Several Close Aides Of Akhilesh Yadav, SP Leader Calls It 'Unnecessary'
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia