Postmortem Report | ഗോവയില്‍ പോയി കാണാതായ ശേഷം മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മര്‍ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ടം റിപോര്‍ട്

 


ADVERTISEMENT

പനജി: (KVARTHA) പുതുവര്‍ഷം ആഘോഷിക്കാന്‍ ഗോവയില്‍ പോയി കാണാതായ ശേഷം പിന്നീട് നടത്തിയ അന്വേഷണത്തില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത. യുവാവിന്റെ പോസ്റ്റുമോര്‍ടം റിപോര്‍ട് പുറത്തുവന്നു. മര്‍ദനമേറ്റിരുന്നതായാണ് റിപോര്‍ടില്‍ പറയുന്നത്.

വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറില്‍ സഞ്ജയ് സന്തോഷിന്റെ (19) മൃതദേഹമാണ് ഗോവയിലെ കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയത്. കാണാതായ വിവരമറിഞ്ഞ് സഞ്ജയ് സന്തോഷിന്റെ പിതാവും സുഹൃത്തും ഗോവയിലെത്തിയിരുന്നു. ഇവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഗോവ കടല്‍ത്തീരത്ത് കണ്ടെത്തിയ മൃതദേഹം ഗോവ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തിയപ്പോഴാണ് മരണത്തിന് മുമ്പ് മര്‍ദനമേറ്റിരുന്നതായി തെളിഞ്ഞത്. പുതുവര്‍ഷാഘോഷത്തിനായി ഡിസംബര്‍ 30നാണ് സഞ്ജയും രണ്ട് സുഹൃത്തുക്കളും ഗോവയിലെത്തിയത്. 31ന് രാത്രിയില്‍ വകത്തൂര്‍ ബീചിലെ ഡാന്‍സ് പാര്‍ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയ്യെ കാണാതാകുന്നത്. കൂട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച് ഓഫ് ആയിരുന്നുവെന്നാണ് വിവരം.


Postmortem Report | ഗോവയില്‍ പോയി കാണാതായ ശേഷം മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മര്‍ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ടം റിപോര്‍ട്

 

തുടര്‍ന്ന് പുതുവര്‍ഷത്തലേന്ന് ആഘോഷങ്ങള്‍ക്കിടെ സഞ്ജയിനെ കാണാതായെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വൈക്കം തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതി ഗോവ പൊലീസിനും കൈമാറിയപ്പോഴാണ് കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ഡിസംബര്‍ 29നാണ് സഞ്ജയും കൂട്ടുകാരും അയല്‍വാസികളുമായ കൃഷ്ണദേവ് (20), ജയകൃഷ്ണന്‍ (20) എന്നിവരും പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയത്. 30ന് പുലര്‍ചെയാണ് മൂവര്‍ സംഘം ഗോവയിലെ തിവിം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് അവിടെ മുറിയെടുക്കുകയായിരുന്നു. ബിന്ദു ആണ് സഞ്ജയ്യുടെ മാതാവ്. സഹോദരന്‍: സചിന്‍.

Keywords: News, National, National-News, Politics-News, Malayalam-News, Incident, Missing Youth, Malayali, Youth, Found Dead, Goa, Postmortem Report, Probe, Investigation, Police, Sea, Friends, Complaint, Incident of missing Malayali youth found dead in Goa; Postmortem report out.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia