ഇവരെന്താ മനുഷ്യരാണോ? യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു വീഡിയോ പകർത്തിയ സംഭവം; അഞ്ച് പേർ അറസ്റ്റിൽ

 


ബെംഗളൂരു: (www.kvartha.com 29.05.2021) യുവതിയെ കൂട്ടം ചേര്‍ന്ന് പീഡനാത്തിനിരയാക്കുകയും ദൃശ്യങ്ങൾ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത അ‌ഞ്ച് ബംഗ്ലാദേശ് പൗരന്മാര്‍ പൊലീസിന്റെ പിടിയിലായി.

ബംഗ്ലാദേശ് പൗരത്വമുള‌ള യുവതിയെ ഇവിടെയെത്തിച്ചത് മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ സംശയം. പീഡന ദൃശ്യങ്ങള്‍ വീഡിയോയിൽ പകര്‍ത്തിയത് പൊലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.


ഇവരെന്താ മനുഷ്യരാണോ? യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു വീഡിയോ പകർത്തിയ സംഭവം; അഞ്ച് പേർ അറസ്റ്റിൽ

യുവതിയെ അഞ്ച് പേർ ചേർന്ന് വിവസ്ത്രയാക്കുകയും സ്വകാര്യ ഭാഗത്ത്‌ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. അസം പൊലീസ് വീഡിയോ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ കേസെടുക്കുകയും പ്രതികളെ പിടികൂടുന്നവർക്ക് പാരിദോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അറസ്‌റ്റിലായ സംഘത്തില്‍ നാല് പുരുഷന്മാർക്കൊപ്പം ഒരു സ്‌ത്രീയും കൂടെ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല. പീഡനത്തിനിരയായ യുവതിയില്‍ നിന്ന് സംഭവത്തെ കുറിച്ച്‌ പൊലീസിന് വ്യക്തമായ വിശദീകരണങ്ങൾ അന്വേഷിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ ഉടൻ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറ‌ഞ്ഞു

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഒരാളെ പിടികിട്ടാനുണ്ടെന്നും ബംഗളൂരു പൊലീസ് കമീഷണര്‍ കമല്‍ പന്ത് അറിയിച്ചു. കേസ് അന്വേഷിക്കാന്‍ മൂന്ന് ഇന്‍സ്‌പെക്‌ടര്‍മാര്‍ അടങ്ങിയ വിപുലമായ സംഘത്തെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂറു നഗരത്തിലെ രാമമൂര്‍ത്തി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ ക്രൂര സംഭവമുണ്ടായത്.

Keywords:  News, Bangalore, National, Bangladesh, Top-Headlines, Attack, Police, Case, Woman, Arrest, Incident in which a young woman was brutally tortured and videotaped; Five arrested.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia