തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ധീര സൈനികന്റെ വാട്ട്സ് ആപ്പ് മെസേജ്

 


കാശ്മീര്‍: (www.kvartha.com 28/01/2015)  'ജീവിതമാകുന്ന അരങ്ങിലെ രംഗങ്ങള്‍ ആവേശത്തോടെ ആടുക. തിരശീല വീണാലും, അരങ്ങൊഴിഞ്ഞാലും കൈയടികള്‍ നിലയ്ക്കുകയില്ല'. കാശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി ധീരമരണം വരിച്ച കേണല്‍ മുനീന്ദ്ര നാഥ് റായിയുടെ വാട്ട്സ് ആപ്പ് മെസേജാണിത്.

തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ധീര സൈനികന്റെ വാട്ട്സ് ആപ്പ് മെസേജ്
കാശ്മീരിലെ ട്രാല്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഭീകരര്‍ കയറി ഒളിച്ചിരിക്കുകയാണെന്നുള്ള വിവരത്തെ തുടര്‍ന്ന് കേണല്‍ റായിയും സംഘവും അവിടെ എത്തുകയായിരുന്നു. വീട്ടുകാരുമായി സംസാരിക്കിന്നതിനിടെ ഭീകരര്‍ തുരുതുരാ വെടി വയ്ക്കുകയായിരുന്നു. തലയ്ക്കു വെടിയേറ്റ കേണല്‍ റായി തൽക്ഷണം മരിക്കുകയായിരുന്നു. 

റിപ്പബ്ലിക് ദിനത്തില്‍ യുദ്ധസേവാ മെഡല്‍ ലഭിച്ച് കുറച്ചു സമയത്തിനുയള്ളിലാണ് കേണല്‍ റായി വീരമൃത്യു വരിച്ചത്. സഞ്ജീവ് സിങ് എന്നു പറയുന്ന പോലീസുകാരനും വെടിയേറ്റു വീരമൃത്യു വരിച്ചിരുന്നു. തീവ്രവാദികളെ പിന്നീട് സൈന്യം കൊലപ്പെടുത്തിയിരുന്നു.

Also Read ജ്യേഷ്ഠന്റെ മുന്നില്‍ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥി ബസിടിച്ചു മരിച്ചു

Keywords: India, Terrorist, Attack, Army men, Dead, Jammu kashmir, India, Jammu, Army, Terrorists, Terror Attack, Death, Republic Day, Award.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia