Women | പൂനെയിലെ ഈ ഗ്രാമം നിങ്ങളെ അത്ഭുതപ്പെടുത്തും! സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ടൊരു മാതൃക

 


പൂനെ: (www.kvartha.com) മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഭോർ താലൂക്കിലെ സസേവാദി എന്ന ഗ്രാമത്തിൽ എത്തിയാൽ നിങ്ങൾ അത്ഭുതപ്പെടും. എല്ലാ വീടുകൾക്ക് പുറത്തും ഒരു നെയിംബോർഡ് കാണാം. അതിൽ വീടിന്റെ ഉടമയായ പുരുഷന്മാരുടെ പേരിനൊപ്പം സഹഉടമകളായി സ്ത്രീകളുടെ പേരും രേഖപ്പെടുത്തി വെച്ചിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള പൂനെ ജില്ലാ പരിഷത്തിന്റെ 'മിഷൻ ഗൃഹസ്വാമിനി' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു നടപടി. കുടുംബസ്വത്തുക്കളിൽ സ്ത്രീകൾക്കും പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Women | പൂനെയിലെ ഈ ഗ്രാമം നിങ്ങളെ അത്ഭുതപ്പെടുത്തും! സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ടൊരു മാതൃക

ഇതുവരെ, സസേവാദിയിൽ രജിസ്റ്റർ ചെയ്ത 370 സ്വത്തുക്കളിൽ 333 എണ്ണവും സ്ത്രീകളെ സഹ ഉടമകളായി കാണിക്കുന്ന നെയിംപ്ലേറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരും താമസക്കാരും പറയുന്നു. ബാക്കിയുള്ളവ ഒന്നുകിൽ വാണിജ്യ സ്വത്തുകളോ അല്ലെങ്കിൽ സ്ത്രീകളില്ലാത്ത വീടുകളോ ആണെന്നും അവർ പറഞ്ഞു. മൊത്തത്തിൽ, മിഷൻ ഗൃഹസ്വാമിനി മുഖേന പൂനെയിലെ 89 ശതമാനം സ്വത്തുക്കളും സ്ത്രീകളെ സഹ ഉടമകളായി പട്ടികപ്പെടുത്തിയതായി ജില്ലാ പരിഷത്ത് സിഇഒ ആയുഷ് പ്രസാദ് പറഞ്ഞു.

'സസേവാദിയിൽ ഞങ്ങൾ ശതമാനം വിജയം കൈവരിച്ചു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എല്ലാ ഗ്രാമങ്ങളിലും കുടുംബങ്ങളിലെ സ്ത്രീകളുടെ പേരുകൾ അവരുടെ സ്വത്തുക്കളിൽ സഹ ഉടമകളായി പ്രദർശിപ്പിക്കും', പ്രസാദ് പറഞ്ഞു. സ്ത്രീകൾക്ക് തങ്ങളാണ് വീടിന്റെ ഉടമകളെന്ന് തോന്നിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇപ്പോൾ പുരുഷന്മാർക്ക് അവരുടെ വീടുകളിലെ സ്ത്രീകളുടെ സമ്മതമില്ലാതെ വീട് വിൽക്കാനോ പണയപ്പെടുത്താനോ കഴിയില്ല. സ്ത്രീകൾക്ക് അവരുടെ വീടുകൾ പണയപ്പെടുത്തി വായ്പയെടുക്കാനുമാവും', ഉദ്യോഗസ്ഥർ വിശദീകരിച്ചു.

Keywords: News, National, Pune, Women, Maharashtra, In this Pune village, women occupy pride of place in nameplates outside houses. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia