വില തകർചയും രോഗബാധയും; തമിഴ്നാടിൽ കർഷകർ കരിമ്പ് കൃഷി ഉപേക്ഷിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജോ കുറ്റിക്കൻ

വളയത്തുപ്പെട്ടി (തമിഴ്നാട്): (www.kvartha.com 05.09.2021) വില തകർചയും രോഗബാധയും ഏറിയതോടെ തമിഴ്നാടിൽ കർഷകർ കരിമ്പ് കൃഷി ഉപേക്ഷിക്കുന്നു. കരിമ്പിലെ  നെമറ്റോഡ്  തുടങ്ങിയ ഏഴ് തരം രോഗങ്ങളാണ് കർഷകരെ വലയ്ക്കുന്നത്. ധാരാളം രാസവളങ്ങളും കീടനാശികളും ഉപയോഗിച്ചിട്ടും രോഗങ്ങൾ നിയന്ത്രണ വിധേയക്കാൻ കഴിയാത്തത് മൂലം ഉല്പാദനം ഗണ്യമായി കുറയുന്നതും  കർഷകരെ കരിമ്പ് കൃഷിയിൽ നിന്നും പിന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നുണ്ട്. 
Aster mims 04/11/2022

തേനി ജില്ലയിൽ നെല്ല്, വാഴ, എന്നിവ കഴിഞ്ഞാൽ  ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന വിളയാണ് കരിമ്പ്.  ജില്ലയിൽ പന്ത്രണ്ടായിരത്തോളം ഏകെർ സ്ഥാലത്താണ് കരിമ്പ് കൃഷി ചെയ്യുന്നത്. ദേവദനായ്ക്കാംപ്പെട്ടി, ആണ്ടിപ്പെട്ടി, പെരിയകുളം, വളയത്തപ്പെട്ടി, ബൂദിപുരം, അടിപ്പെട്ടി, വളയപ്പെട്ടി ചിന്നമന്നൂർ, ഉത്തമപാളയം എന്നീ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ഏകെറിലാണ് കരിമ്പ് കൃഷിയുള്ളത്. 

വില തകർചയും രോഗബാധയും; തമിഴ്നാടിൽ കർഷകർ കരിമ്പ് കൃഷി ഉപേക്ഷിക്കുന്നു

ഇവിടങ്ങളിൽ മിൽ കരിമ്പ്, ചുവന്ന കരിമ്പ് എന്നിവയ്ക്ക് പുറമെ റോസ് കരിമ്പും പുതുരാഗവും ഉൾപെടെ കരിമ്പിന്റെ വിവിധ ഇനങ്ങൾ കൃഷി ചെയ്തിരുന്നു. മുൻ കാലങ്ങളിൽ  ഏകെറിൽ 40 ടൺ വരെ കരിമ്പ്  ലഭിച്ചിരുന്നതായി കർഷകർ ഓർക്കുന്നു. എന്നാൽ ചില വർഷങ്ങളായി  കൃഷിയിൽ രോഗബാധ കൂടുതലായതിനാൽ  വിളവിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

നിലവിൽ മഞ്ജുള, 86032 തുടങ്ങിയ ഇനങ്ങളാണ്  ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്നത്.  ഒരു ടണിന് 2900 രൂപ വരെയാണ് കരിമ്പിന്റെ വില. കർഷകരിൽ നിന്ന് കരിമ്പ് വാങ്ങാനും ഇതിന്റെ വില 14 ദിവസത്തിനുള്ളിൽ നൽകാനും സർകാർ മിൽ അധികൃതർക്ക് നിർദേശം നൽകിയിരുന്നെങ്കിലും യഥാ സമയം പണം ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. 
   
കരിമ്പുകൃഷിയിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നതിനാൽ  കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണെന്നാണ്  കർഷകർ പറയുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന കരിമ്പ് വൈഗൈ ഡാമിന് സമീപമുള്ള ഒരു സ്വകാര്യ പഞ്ചസാര മിലിലേക്കാണ് നൽകുന്നത്. ഇവ ശർക്കര നിർമാണത്തിനായാണ് ഉപയോഗിക്കുന്നത്.

Keywords:  Tamilnadu, News, National, Farmers, Diseased, Sugarcane, Agriculture, Fertilizers, Pesticides, Ajo Kuttikkan, In Tamil Nadu, farmers abandon sugarcane cultivation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia