SWISS-TOWER 24/07/2023

Leaders | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി കര്‍ണാടകയില്‍ ലിംഗായത് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറി

 


ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി കര്‍ണാടകയില്‍ നേതാക്കളുടെ കൂടുമാറ്റം. എച് ഡി തിമ്മയ്യ, കെ എസ് കിരണ്‍കുമാര്‍ എന്നിവരാണ് നൂറോളം പ്രാദേശിക നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപി ദേശീയ ജെനറല്‍ സെക്രടറി സിടി രവിയുടെ അനുയായി ആണ് എച് ഡി തിമ്മയ്യ. 18 വര്‍ഷം പ്രവര്‍ത്തിച്ചിട്ടും ചികമംഗ്ലൂറില്‍ സ്ഥാനാര്‍ഥി ആക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ബിജെപി വിട്ടത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അനുയായി കിരണ്‍ കുമാറും സ്ഥാനാര്‍ഥി മോഹം യാഥാര്‍ഥ്യമാകാത്തതിനെ തുടര്‍ന്നാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് മറുകണ്ടം ചാടിയത്.

Leaders | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി കര്‍ണാടകയില്‍ ലിംഗായത് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറി

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, യെഡിയൂരപ്പ എന്നിവര്‍ക്കു കിരണ്‍ രാജിക്കത്ത് കൈമാറി. സമുദായത്തില്‍ സ്വാധീനമുള്ള ലിംഗായത്ത് നേതാക്കള്‍ പാര്‍ടി വിട്ടത് ബിജെപിക്ക് ക്ഷീണമാകുമെന്നാണു വിലയിരുത്തല്‍. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നേതാക്കളെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.

'കര്‍ണാടകയില്‍ ബിജെപിയിലെ പല നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഒന്നാം നിര, രണ്ടാം നിര നേതാക്കളാണ് വരാന്‍ തയാറായിട്ടുള്ളത്. കര്‍ണാടകയില്‍ മാറ്റം വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ ഭരണത്തിനു പകരം സദ്ഭരണം അവര്‍ക്കു വേണം. കര്‍ണാടകയുടെ പുരോഗതിയാണ് അവര്‍ക്കു വേണ്ടത്', എന്നും ഡികെ ശിവകുമാര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

Keywords: In Setback For Karnataka BJP, Lingayat Leader Joins Congress Ahead Of Polls, Bangalore, News, Politics, BJP, Congress, Chief Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia