ലഖ്‌നൗ: (www.kvartha.com 28.07.2014) പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ 38 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സഹരന്‍പൂരിലും അഞ്ച് സമീപ പ്രദേശങ്ങളിലും പ്രഖ്യാപിച്ച കര്‍ഫ്യൂ തിങ്കളാഴ്ചയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ് എഡിജിപി മുകള്‍ ജോയേല്‍ ലഖ്‌നൗവില്‍ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം പ്രദേശത്ത് പുതുതായി അനിഷ്ട സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണന്ന് ജില്ലാ മജിസട്രേറ്റ് സന്ധ്യാ തിവാരിയും അറിയിച്ചു.
അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ആരാധനാലയങ്ങള്‍ക്കിടയ്ക്കുള്ള സ്ഥലത്തെച്ചൊല്ലി സിഖ് - മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പത്ത് വര്‍ഷം മുമ്പ് പ്രസ്തുത സ്ഥലത്ത് മുസ്ലിം പള്ളി സ്ഥിതി ചെയ്തിരുന്നു. അതുകൊണ്ട് സ്ഥലം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മുസ്ലിം സമുദായം കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി സിഖുകാര്‍ക്ക് അനുകൂലമായി വിധി എഴുതുകയായിരുന്നു.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തര്‍ക്കപ്രദേശത്ത് ഗുരുദ്വാര സ്ഥാപിക്കാനുള്ള സിഖുകാരുടെ ശ്രമം മുസ്ലിം വിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അതേ സമയം തര്‍ക്കഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഇരുവിഭാഗഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 22 കടകളും 15 വാഹനങ്ങളും കലാപകാരികള്‍ തീയിട്ടുനശിപ്പിച്ചു. സാമുദായിക കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സമാധന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉത്തര്‍പ്രദേശിലെ സമാജ് വാദി സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം സഹന്‍പൂരിലെ വര്‍ഗീയ കലാപത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നെന്നും വോട്ട്ബാങ്ക് രാഷ്ട്രീയമാണ് അവിടെ നടക്കുന്നതെന്നും ബിജെപി നേതാവ് ഷഹനാവാസ് ഹുസൈന്‍ ആരോപിച്ചു.

Keywords: In Saharanpur, police launch hunt for rioters, 38 held, Report, Muslim, Sikh, Court, Vehicles, Congress, BJP, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.