Cyclone Biparjoy | ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാതില്‍ തീരം തൊടാനിരിക്കെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പുറത്തുവിട്ട് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്വാന്‍ അല്‍ നെയാദി
Jun 15, 2023, 13:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) വ്യാഴാഴ്ച വൈകുന്നേരം ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാതില്‍ തീരം തൊടാനിരിക്കെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പുറത്തുവിട്ട് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്വാന്‍ അല്‍ നെയാദി. അറേബ്യന്‍ കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്നാണ് അദ്ദേഹം പങ്കുവച്ചത്.
രണ്ട് ദിവസമായി അറേബ്യന്‍ കടലില്‍ രൂപപ്പെടുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ, ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. രണ്ട് ദിവസം മുന്‍പ് കൊടുങ്കാറ്റ് രൂപപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നെയാദി പങ്കുവച്ചിരുന്നു.
ചുഴലിക്കാറ്റ് ഗുജറാതില്‍ തീരം തൊടുന്നതിന്റെ മുന്‍കരുതലായി 74,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഗുജറാത് തീരത്തുനിന്നു 200 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ചുഴലിക്കാറ്റ്. ഗുജറാതിലും പാകിസ്താന്‍ തീരങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. 120 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്.
രണ്ട് ദിവസമായി അറേബ്യന്‍ കടലില്‍ രൂപപ്പെടുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ, ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. രണ്ട് ദിവസം മുന്‍പ് കൊടുങ്കാറ്റ് രൂപപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നെയാദി പങ്കുവച്ചിരുന്നു.
Keywords: In Pics: Astronaut Captures Cyclone Biparjoy From Space Station, New Delhi, News, Astronaut, Cyclone Biparjoy, Captures, Sultan Al Neyadi, Twitter, National, Malayalam News.As promised in my previous video 📸 here are some pictures of the cyclone #Biparjoy forming in the Arabian Sea that I clicked over two days from the International Space Station 🌩️ pic.twitter.com/u7GjyfvmB9
— Sultan AlNeyadi (@Astro_Alneyadi) June 14, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

