CRPF | 'വിവാദപരവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ അഭിപ്രായം പറയരുത്'; സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു
Jan 20, 2023, 09:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (CRPF) തങ്ങളുടെ ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പുതിയ മാർഗരേഖ പുറത്തിറക്കി. ഈ മാർഗനിർദേശങ്ങളിൽ, വിവാദപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളിൽ അഭിപ്രായം പറയരുതെന്ന് സേനാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈബർ ഭീഷണിക്കും ദുരുപയോഗത്തിനുമെതിരെ സേനയിലെ ഉദ്യോഗസ്ഥരെ ബോധവത്കരിക്കുന്നതിനുമായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതായി സിആർപിഎഫ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
സെൻസിറ്റീവ് മന്ത്രാലയത്തിലോ സ്ഥാപനത്തിലോ ജോലി ചെയ്യുകയാണെങ്കിൽ കൃത്യമായ പോസ്റ്റിംഗും ജോലിയുടെ സ്വഭാവവും വെളിപ്പെടുത്തരുതെന്നും നിർദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റ് സോഷ്യൽ നെറ്റ്‌വർക്കിംഗിൽ സർക്കാരിനോ സ്വന്തം പ്രശസ്തിക്കോ ഹാനികരമായ ഒന്നും ചെയ്യരുത്, ഗവൺമെന്റിന്റെ നയങ്ങളിൽ പ്രതികൂലമായി അഭിപ്രായം പറയുകയോ ഏതെങ്കിലും പൊതുവേദിയിൽ രാഷ്ട്രീയ/മതപരമായ പ്രസ്താവനകൾ നടത്തുകയോ ചെയ്യരുത്, വിവാദപരമോ തന്ത്രപ്രധാനമോ രാഷ്ട്രീയമോ ആയ കാര്യങ്ങളിൽ അഭിപ്രായം പറയരുത്, ദേഷ്യം, ദുരുദ്ദേശ്യം അല്ലെങ്കിൽ മദ്യത്തിന്റെ ലഹരിയിൽ ഒന്നും എഴുതുകയോ പോസ്റ്റുചെയ്യുകയോ ചെയ്യരുത്, അജ്ഞാതരായ വ്യക്തികളിൽ നിന്നുള്ള അഭ്യർഥനനകൾ പിന്തുടരുമ്പോഴോ സ്വീകരിക്കുമ്പോഴോ ശ്രദ്ധാപൂർവം പരിഗണിക്കുക എന്നിങ്ങനെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
കൂടാതെ, സെൻസിറ്റീവ് വിഷയങ്ങൾ, ലിംഗപരമായ പ്രശ്നങ്ങൾ, വിവാദ വിഷയങ്ങൾ എന്നിവയിൽ ഓൺലൈനിൽ അഭിപ്രായമിടുമ്പോൾ പരമാവധി വിവേചനാധികാരം പ്രയോഗിക്കാൻ ഉപദേശിച്ചിട്ടുണ്ട്. കൂടാതെ, ഔദ്യോഗിക കാര്യങ്ങൾ/പരാതികൾ ചർച്ച ചെയ്യാൻ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഉചിതമായ വേദിയല്ലെന്ന് വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ആവശ്യമെങ്കിൽ, സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ പരാതികൾ സ്ഥാപന ഫോറങ്ങളിൽ നൽകാം.
ചട്ടപ്രകാരം നടപടിയെടുക്കാം'
സിആർപിഎഫ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നത് സിസിഎസ് (CCS) പെരുമാറ്റ ചട്ടങ്ങൾ 1964 ന്റെ ലംഘനമാണ്. ഇതിന് പകരമായി ഇവർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കാം. ഏകദേശം 3.25 ലക്ഷം പേരുള്ള സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് പ്രാഥമികമായി രാജ്യത്തിന്റെ മൂന്ന് യുദ്ധമേഖലകളിലാണ് വിന്യസിച്ചിരിക്കുന്നത്.
Keywords: News,National,India,New Delhi,Social-Media,Army,Top-Headlines,Latest-News, In New Social Media Guidelines, CRPF Asks Personnel To Not Comment On Controversial, Political Matters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

