ബാരാമതി: (www.kvartha.com 16.05.2021) കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ 76കാരിക്ക് പുനർജന്മം. മരിച്ചെന്ന് കരുതി ചിതയൊരുക്കുന്നതിനിടയിൽ ഇവർക്ക് ബോധം തിരികെ കിട്ടുകയായിരുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം നടന്നത്.
കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ശകുന്തള എന്ന വൃദ്ധയേ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്ക ലഭിക്കാഞ്ഞതിനാൽ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. എന്നാൽ കാറിൽ ഇരിക്കുമ്പോൾ ഇവർക്ക് ബോധം പോവുകയും പിന്നെ ചലനമില്ലാതെ ആവുകയും ചെയ്തു. ഇതോടെ ശകുന്തള മരിച്ചെന്ന് ബന്ധുക്കൾ ഉറപ്പിക്കുകയായിരുന്നു. ശേഷം ഗ്രാമത്തിൽ സംസ്ക്കരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി.

എന്നാൽ ചിതയിലേക്ക് മൃതദേഹം വച്ചപ്പോൾ ഇവർ കണ്ണുതുറക്കുകയും നിലവിളിക്കുകയും ചെയ്തു. ഉടൻ തന്നെ ശകുന്തളയെ ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രി പ്രവേശിപ്പിച്ചുവെന്ന് റിപോർടുകൾ പുറത്തുവന്നു.
Keywords: News, Maharashtra, COVID-19, Corona, India, National, Hospital, Baramati, Covid Positive, Cremation, In Maharashtra’s Baramati, Covid Positive Woman Wakes Up Minutes Before Cremation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.