SWISS-TOWER 24/07/2023

പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാക്കളുടെ തല പാതിമൊട്ടയടിച്ച് കഴുത്തില്‍ ചെരിപ്പുമാല തൂക്കി നാണംകെടുത്തി; മധ്യപ്രദേശില്‍ 4 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഭോപാല്‍: (www.kvartha.com 01.06.2021) മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ പെണ്‍കുട്ടിയോട് സൗഹൃദം വെച്ചുപുലര്‍ത്തിയതിന് യുവാക്കളുടെ തല പാതിമൊട്ടയടിച്ച് കഴുത്തില്‍ ചെരിപ്പുമാല തൂക്കി നാണംകെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനേയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്ത് കേസ് എടുത്തു. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Aster mims 04/11/2022

പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാക്കളുടെ തല പാതിമൊട്ടയടിച്ച് കഴുത്തില്‍ ചെരിപ്പുമാല തൂക്കി നാണംകെടുത്തി; മധ്യപ്രദേശില്‍ 4 പേര്‍ അറസ്റ്റില്‍


പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ 20കാരനായ യുവാവിനും സുഹൃത്തിനുമാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ രാജ്കുമാര്‍ ദേഹരിയ എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്കുമാറിന് ഫോണ്‍ ചെയ്യുന്നതില്‍ പെണ്‍കുട്ടിയെ പിതാവ് വിലക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ഇയാള്‍ മൊബൈല്‍ വാങ്ങി നല്‍കിയിരുന്നു.

എന്നാല്‍ എങ്ങനെയോ ഇത് പെണ്‍കുട്ടിയുടെ പിതാവ് അറിഞ്ഞു. തുടര്‍ന്ന് രാജ്കുമാറിന്റെ വീട്ടിലെത്തുകയും ഇയാളെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്കുമാറിന്റെയും സുഹൃത്തിന്‍േറയും തല പാതിമൊട്ടയടിച്ച് കഴുത്തില്‍ ചെരിപ്പുമാല ചാര്‍ത്തുകയുമായിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചാല്‍ വീണ്ടും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രാജ്കുമാറിന്റെ പരാതിയില്‍ പറയുന്നു. 

Keywords:  News, National, India, Madhya Pradesh, Bhoppal, Police, Case, Arrested, Girl, In Madhya Pradesh, 2 Men Assaulted Over Friendship With Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia