19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

 


ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 11.07.2020) 19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം ആദ്യമാണ് 19കാരി വിവാഹിതനും കൊച്ചുമക്കളുമൊക്കെയുള്ള അയല്‍വാസിയായ ഷോവന്‍ജി താക്കൂറിനൊപ്പം നാടുവിട്ടത്. എന്നാല്‍ നാണക്കേട് ഭയന്ന് സംഭവം പുറത്താരെയും അറിയിച്ചില്ല. പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ഇരുവരെയും കണ്ടെത്താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലം കാണാതെ വന്നതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെ അയല്‍വാസിയായ ഷോവന്‍ജി താക്കൂര്‍ തന്റെ പണവും പദവിയും ഉപയോഗിച്ച് ബലമായി കടത്തിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സഹോദരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നു. താക്കൂറിന്റെ മൂത്തമകള്‍ വിവാഹിതയും അവര്‍ക്ക് കുട്ടികളുമുണ്ടെന്നും ജൂണ്‍ 22ന് നടന്ന വാദത്തിനിടെ അഭിഭാഷകന്‍ കിഷോര്‍ പ്രജാപതി കോടതിയെ ബോധിപ്പിച്ചു.

Keywords:  In Gujarat, grandfather elopes with teen neighbour, Ahmedabad, Gujarat, Gujarat High Court, Eloped, Complaint, Family, Girl, Police, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia