ജനങ്ങൾക്ക് പണം നൽകി വോട് വാങ്ങി; ടിആർഎസ് എം പി മാലോത് കവിതയ്ക്ക് 6 മാസം തടവ്
Jul 25, 2021, 13:04 IST
നമ്പള്ളി: (www.kvartha.com 25.07.2021) വോടർമാർക്ക് പണം നൽകി വോട് വാങ്ങിയെന്ന കുറ്റത്തിന് ടിആർഎസ് നേതാവും ലോക് സഭ എംപിയുമായ മാലോത് കവിതയെയും സഹായിയെയും പ്രത്യേക സെഷൻസ് കോടതി ശിക്ഷിച്ചു. ആറ് മാസം തടവാണ് കോടതി ശിക്ഷയായി വിധിച്ചിരിക്കുന്നത്. എന്നാൽ ഹൈകോടതി മുൻപാകെ അപ്പീൽ പോകാൻ കോടതി കവിതയ്ക്കും സഹായിക്കും ജാമ്യം അനുവദിച്ചു. മഹാബൂബാബാദ് ലോക്സഭാംഗമാണ് കവിത.
എംപിമാർക്കും എം എൽ എമാർക്കും എതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക സെഷൻസ് കോടതി അടുത്തിടെ പരിഗണിച്ച കേസുകളിൽ മൂന്നാമത്തേതാണിത്. ഇതാദ്യമായാണ് ഒരു സിറ്റിങ് എം പിയെ പ്രത്യേക സെഷൻസ് കോടതി ശിക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലാണ് കവിതയ്‌ക്കെതിരെ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം ഉയർന്നത്.
2019 ലെ പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡിന്റെ ഭാഗമായ റവന്യൂ ഉദ്യോഗസ്ഥർ എംപിയുടെ സഹായി ശൗകത് അലിയെ പിടികൂടിയിരുന്നു. ആളുകൾക്ക് പണം വിതരണം ചെയ്യുന്നതിനിടെയായിരുന്നു ഇത്. ഒരാൾക്ക് 500 രൂപ വെച്ചാണ് ശൗകത് അലി നൽകിയിരുന്നത്. ബർഗമ്പഹാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ കവിതയ്ക്ക് അനുകൂലമായി വോട്ട് തേടുകയായിരുന്നു ശൗകത് അലി. കവിതയ്ക്ക് വേണ്ടിയാണ് വോട് തേടിയതെന്ന് അന്വേഷണത്തിൽ അലി സമ്മതിച്ചിരുന്നു. കേസിൽ അലി ഒന്നാം പ്രതിയും കവിത രണ്ടാം പ്രതിയുമാണ്.
SUMMARY: The flying squad caught Ali red handed. During the trial, Ali admitted he had distributed money at her behest, additional public prosecutor G Narayana said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.