Lok Sabha Poll | ഭിന്നശേഷിക്കാരനാണോ? വീട്ടിലിരുന്ന് തന്നെ വോട്ട് ചെയ്യാം! പോളിംഗ് ബൂത്തിൽ പോകുന്നുവെങ്കിൽ വാഹനവും വീൽചെയറും സഹായവും ലഭിക്കും; അറിയേണ്ടതെല്ലാം
Mar 18, 2024, 12:50 IST
ന്യൂഡെൽഹി: (KVARTHA) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഓരോ വോട്ടും പ്രധാനമാണ്. പ്രയാസങ്ങളില്ലാതെ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്ക് വീട്ടിൽ വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഇത്തവണയുണ്ട്. 85 വയസിന് മുകളിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. 'വോട്ട് ഫ്രം ഹോം' എന്നാണ് ഇതിന്റെ പേര്.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംരംഭം നടപ്പാക്കിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ സൗകര്യം ലഭ്യമാകുന്നത് ഇതാദ്യമാണ്. 40 ശതമാനത്തിലധികം വൈകല്യമുള്ള 88.4 ലക്ഷം വോട്ടർമാരാണ് രാജ്യത്തുള്ളത്. 85 വയസിനു മുകളിൽ പ്രായമുള്ള 82 ലക്ഷം വയോധികരുണ്ടെന്നാണ് കണക്ക്. 100 വയസ് കഴിഞ്ഞ 2.18 ലക്ഷം പേരുമുണ്ട്. ഇവരെല്ലാം ചേർന്ന് 1.73 കോടി വോട്ടർമാരാണ് ഉള്ളത്.
എങ്ങനെ അപേക്ഷിക്കാം?
40 ശതമാനത്തിലധികം വൈകല്യമുള്ളവർ ഫോം 12 ഡി വഴി ബന്ധപ്പെട്ട മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകേണ്ടതുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഫോം 12 ഡി വീടുകളിൽ എത്തിക്കും. പൂരിപ്പിച്ച ഫോം ബിഎൽഒ റിട്ടേണിങ് ഓഫീസർക്ക് കൈമാറും. തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തും. ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാം.
വേറെയുമുണ്ട് സൗകര്യങ്ങൾ
കൂടാതെ പോളിങ് ബൂത്തിൽ വീൽചെയർ സൗകര്യവും ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ബൂത്തിലെത്തുമ്പോൾ കമ്മീഷൻ വോളൻ്റിയർമാർ അവരെ സഹായിക്കും. വോട്ടെടുപ്പ് സമയത്ത് പോളിങ് ബൂത്തിൽ പോകാൻ സാധിക്കാത്ത ഭിന്നശേഷിക്കാർക്ക് വാഹന സൗകര്യവും ഒരുക്കും. വികലാംഗരായ വോട്ടർമാർ ഓൺലൈനായി അപേക്ഷിക്കുകയും വോട്ട് ചെയ്യാനുള്ള സൗകര്യം ആവശ്യപ്പെടുകയും വേണം. സക്ഷം ആപ്പിൽ തങ്ങളുടെ പ്രശ്‌നങ്ങൾ പറഞ്ഞ് സൗകര്യങ്ങൾ ആവശ്യപ്പെടാം. ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷയിലൂടെ ആ വോട്ടർമാരെ സമീപിച്ച് വോട്ട് ചെയ്യാൻ സഹായം നൽകും.
Keywords: News, National, New Delhi, Lok Sabha Election, Voter ID, Politics, Lifestyle, Disability, Vote, In a first, those with over 40 per cent disability can vote from home for Lok Sabha pol.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.