SWISS-TOWER 24/07/2023

Chargesheet | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ പ്രിയങ്കാഗാന്ധിയുടെ പേരും; ഒപ്പം ഭര്‍ത്താവ് റോബര്‍ട് വാദ്രയും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെയും ഭര്‍ത്താവ് റോബര്‍ട് വാദ്രയുടെയും പേരുകള്‍. എന്നാല്‍ ആരെയും 'കുറ്റവാളികള്‍' ആയി ഉള്‍പെടുത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപോര്‍ട് ചെയ്തു.

Chargesheet | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍ പ്രിയങ്കാഗാന്ധിയുടെ പേരും; ഒപ്പം ഭര്‍ത്താവ് റോബര്‍ട് വാദ്രയും

ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചേകര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെയും വാദ്രയുടേയും പേരുകള്‍ ഉള്ളത്. ഡെല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്‍സ് എച് എല്‍ പഹ്വയില്‍ നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കുതന്നെ വിറ്റതില്‍ പ്രിയങ്കയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം.

ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്വയില്‍ നിന്ന് അഞ്ചേകര്‍ വാങ്ങിയതിന് പുറമേ, പ്രിയങ്കയുടെ പങ്കാളി റോബര്‍ട് വാദ്ര 40.08 ഏകറോളം വരുന്ന, മൂന്നു ഭാഗങ്ങളായുള്ള ഭൂമി 2005- 06 കാലത്ത് വാങ്ങുകയും 2010- ഡിസംബറില്‍ അയാള്‍ക്കു തന്നെ ഇത് വില്‍ക്കുകയും ചെയ്‌തെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. 

ഇയാള്‍ എന്‍ ആര്‍ ഐ വ്യവസായി സിസി തമ്പിക്കും ഭൂമി വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2020-ല്‍ കേസുമായി ബന്ധപ്പെട്ട് തമ്പിയെ അറസ്റ്റ് ചെയ്യുകയും ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നേരത്തെ റോബര്‍ട് വാദ്രയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. തമ്പിയുമായി റോബര്‍ട് വാദ്രയ്ക്ക് വളരെ ദൃഢമായ ബന്ധമുണ്ടെന്നാണ് ഇഡി പറയുന്നത്.

വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണ വലയത്തിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ സിസി തമ്പിയും വ്യവസായിയും ബ്രിടീഷ് പൗരനുമായ സുമിത് ഛദ്ദയും ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. റോബര്‍ട് വാദ്രയെ മറ്റ് കേസുകളില്‍ ഇഡി മുമ്പ് ചോദ്യം ചെയ്യുകയും എല്ലാ തെറ്റുകളും നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേക കേസില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെ ഇഡി പരാമര്‍ശിക്കുന്നത് ഇതാദ്യമാണ്.

Keywords:  In A First, Priyanka Gandhi Vadra Named In Probe Agency Chargesheet, New Delhi, News, Priyanka Gandhi Vadra, Congress Leader, Probe Agency, Chargesheet, Politics, Enforcement, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia