മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പടിയിറങ്ങുന്നു
Jul 24, 2017, 11:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 24/07/2017) മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് രാഷ്ട്രത്തിന്റെ പതിമൂന്നാം രാഷ്ട്രപതിയായി കാലാവധി പൂര്‍ത്തിയാക്കിയ പ്രണബ് മുഖര്‍ജി പടിയിറങ്ങുന്നു. നിയമ നിര്‍മാണം ഓര്‍ഡിന്‍സിലൂടെ നടത്തുന്ന രീതി ഉപേക്ഷിക്കണമെന്നും പാര്‍ലമെന്റില്‍ പരിഗണിക്കാതെയും ചര്‍ച്ച ചെയ്യാതെയും നിയമങ്ങള്‍ കൊണ്ടു വരരുതെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. വിരമിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റില്‍ നടത്തിയ യാത്രയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ ഹാളില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ പങ്കെടുത്തു. 81 വയസുകാരനായ മുഖര്‍ജിയെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വിടവാങ്ങല്‍ പ്രസംഗത്തില്‍ നരേന്ദ്രമോദിയുമായുള്ള ഊഷ്മളബന്ധത്തെ കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വാചാലനായി. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മോദിയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഗുണകരമായെന്നും മോദി രാജ്യത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ഇത്രയും കാലത്തെ തന്റെ പാര്‍ലമെന്റ് ജീവിതത്തില്‍ തലപ്പൊക്കമുള്ള ഒട്ടേറെ നേതാക്കളുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. തന്റെ രാഷ്ട്രീയജീവിതത്തിന് തണലായത് ഇന്ദിരാഗാന്ധിയായിരുന്നു.
ഉജ്ജ്വല വ്യക്തിത്വമായി ഇന്ദിരയെ വളര്‍ത്തിയത് അവരുടെ ദൃഢനിശ്ചയം, ചിന്താവ്യക്തത, ധൈര്യപൂര്‍വമുള്ള നടപടികള്‍ എന്നിവയാണ്. സോണിയാഗാന്ധിയുടെ പിന്തുണ, പി.വി. നരസിംഹറാവുവിന്റെ ബുദ്ധി, വാജ്‌പേയിയുടെ പ്രഭാഷണചാതുരി, ഇന്ദ്രജിത് ഗുപ്തയുടെ തീക്ഷ്ണമായ പ്രത്യുത്തരങ്ങള്‍, ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ശാന്തസാന്നിധ്യം, മധുലിമായെയുടെ പരാമര്‍ശങ്ങള്‍, ഹിരണ്‍ മുഖര്‍ജിയുടെ കാവ്യാത്മക ചര്‍ച്ചകള്‍, എല്‍.കെ. അദ്വാനിയുടെ പക്വമായ ഉപദേശങ്ങള്‍ എന്നിവ മറക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയുടെ വിടവാങ്ങല്‍ പ്രസംഗം 20 മിനിട്ട് നീണ്ടു നിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രണബ് മുഖര്‍ജിക്കു ശനിയാഴ്ച വിരുന്ന് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Narendra Modi, Pranab Mukherjee, New Delhi, Parliament, Sonia Gandhi, L.K. Advani, News, National, In Farewell Speech, President Has Message For Government And Opposition.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.