UAPA Invoked | കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ യു എ പി എ ചുമത്തി; 5പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന തുടരുന്നു, പ്രതികളില്‍ ചിലര്‍ കേരളത്തിലേക്ക് വന്നുവെന്നും പൊലീസ് കമിഷണര്‍
Oct 25, 2022, 18:04 IST
ADVERTISEMENT
കോയമ്പത്തൂര്‍: (www.kvartha.com) ടൗണ്‍ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കഴിഞ്ഞദിവസം കാറിലുണ്ടായ സ്‌ഫോടനക്കേസില്‍ യു എ പി എ ചുമത്തിയെന്ന് പൊലീസ് കമിഷണര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കമിഷണര്‍ പറയുന്നത്:
കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്. പ്രതികളില്‍ ചിലര്‍ കേരളത്തിലേക്കു വന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പത്തു പേര്‍ കൈമാറി വന്നതാണ്. കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യും. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയിട്ടില്ല. വിവിധ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.
സ്‌ഫോടനത്തില്‍ ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (25) മരിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ചെക്‌പോസ്റ്റില്‍ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണു സ്‌ഫോടനം നടന്നത്.
ഒക്ടോബര്‍ 23ന് പുലര്‍ചെ നാലുമണിയോടെയാണു സ്‌ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന ഡ്രൈവറാണു മരിച്ചത്. ഇയാള്‍ മാത്രമാണു സംഭവസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നത്. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരന്‍ എന്നയാളുടേതാണു കാര്‍.
Keywords: In Coimbatore Car Blast That Killed 1, Stringent Anti-Terror Law UAPA Invoked, Chennai, News, Bomb Blast, Killed, Police, Arrested, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.