Treatment with mobile light | വൈദ്യുതി തടസം: ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്മാര്‍ട് ഫോണ്‍ വെട്ടത്തില്‍ ചികിത്സിച്ച് ഡോക്ടർമാർ; വൈദ്യുതി മുടക്കം പതിവെന്ന് ജീവനക്കാർ

 


സസാറാം: (www.kvartha.com) വൈദ്യുതി തടസത്തെ തുടര്‍ന്ന് സ്മാര്‍ട് ഫോണ്‍ ടോര്‍ചിന്റെ വെളിച്ചത്തില്‍ സര്‍കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചു. ബീഹാറിലെ റോഹ്താസ് ജില്ലയിലെ ഏറ്റവും വലിയ സര്‍കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.
       
Treatment with mobile light | വൈദ്യുതി തടസം: ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്മാര്‍ട് ഫോണ്‍ വെട്ടത്തില്‍ ചികിത്സിച്ച് ഡോക്ടർമാർ; വൈദ്യുതി മുടക്കം പതിവെന്ന് ജീവനക്കാർ

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് സിവില്‍ സര്‍ജന്‍ ഡോ. അഖിലേഷ് കുമാര്‍ വ്യക്തമാക്കി. പെട്ടെന്നുണ്ടായ വൈദ്യുതി തകരാറാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള ചില രോഗികളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു, അവരെ ചികിത്സിക്കുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്. തുടര്‍ന്ന് അവരുടെ സ്മാര്‍ട് ഫോണുകളിലെ വെളിച്ചം ഉപയോഗിക്കേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം തകരാറുകള്‍ പതിവാണെന്ന് ജില്ലാ ആസ്ഥാനമായ സസാറത്തില്‍ സ്ഥിതി ചെയ്യുന്ന, ഏറ്റവും മികച്ച സര്‍കാര്‍ ആശുപത്രിയായ സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പറയുന്നു. വൈദ്യുതിയും ജലവിതരണവും തടസപ്പെടാതിരിക്കാനായി ഏജന്‍സികളെ നിയോഗിച്ചിട്ടും ഡോക്ടര്‍മാരും ജീവനക്കാരും രോഗികളും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചത്തെ സംഭവത്തില്‍ ഔട്‌സോഴ്സിംഗ് ഏജന്‍സിയുടെയും ആശുപത്രി മാനജ്മെന്റിന്റെയും പങ്ക് അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് മെഡികല്‍ ഓഫീസര്‍ (എസിഎംഒ), ഇലക്ട്രിസിറ്റി എക്സിക്യൂടീവ് എന്‍ജിനീയര്‍, സീനിയര്‍ ഡെപ്യൂടി കലക്ടര്‍ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചതായി റോഹ്താസ് ജില്ലാ മജിസ്ട്രേറ്റ് ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.

'സംഭവത്തിന് ശേഷം വൈദ്യുതിയും ജലവിതരണവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളടങ്ങിയ കാരണം കാണിക്കല്‍ സിവില്‍ സര്‍ജന് നല്‍കി. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും', ഡിഎം കുമാര്‍ അറിയിച്ചു.

Keywords: In Bihar’s Rohtas, doctors treat critical patients with light from their smart phones, National, News, Top-Headlines, Bihar, Treatment, Hospital, Doctor, Smart Phone, Patients.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia