Mayawati | തന്റെ പിന്‍ഗാമിയായി അനന്തരവന്‍ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ടി നേതാവ് മായാവതി; ചുമതലകള്‍ നല്‍കിയത് ഇങ്ങനെ!
Dec 10, 2023, 16:05 IST
ലക് നൗ: (KVARTHA) തന്റെ പിന്‍ഗാമിയായി അനന്തരവന്‍ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ടി നേതാവ് മായാവതി. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണ് 28 കാരനായ ആകാശിന് നല്‍കിയത്.
ലക്നൗവിലെ ബി എസ് പിയുടെ സംസ്ഥാന ഓഫിസില്‍ ഞായറാഴ്ച മായാവതിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. രാജ്യത്തുടനീളം പാര്‍ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആനന്ദിന് നല്‍കിയിട്ടുണ്ടെന്ന് ബി എസ് പി നേതാവ് ഉദയ് വീര്‍ സിങ് പറഞ്ഞു.
മധ്യപ്രദേശ്, രാജസ്താന്‍, ഛത്തീസ് ഗഡ് എന്നിവയുള്‍പെടെ മൂന്ന് സംസ്ഥാനങ്ങളിലെ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാര്‍ടി പ്രകടനം വിശകലനം ചെയ്യും. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കുറിച്ചും ചര്‍ചകളുണ്ടായി. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി എസ് പിയുടെ താരപ്രചാരകരുടെ പട്ടികയില്‍ മായാവതിയുടെ പിന്‍ഗാമിയാകുമെന്ന് ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആകാശ് ആനന്ദിന്റെ പേരുണ്ടായിരുന്നു.
ഗുജറാത്, രാജസ്താന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ടി കേഡറിനെ സജ്ജരാക്കുന്നതിനും പാര്‍ടി സംഘടന പുനഃസംഘടിപ്പിക്കുന്നതിനുമുള്ള ചുമതലയും ആകാശ് ആനന്ദിനായിരുന്നു. സമാജ് വാദി പാര്‍ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മായാവതി 2019ല്‍ പാര്‍ടി സംഘടന പുനഃക്രമീകരിച്ചതോടെയാണ് ആകാശ് ബി എസ് പിയുടെ ദേശീയ കോ ഓര്‍ഡിനേറ്ററായത്.
ഹിമാചല്‍ പ്രദേശില്‍ മൂന്നാം ബദലായി ഉയര്‍ന്നുവരാന്‍ ബി എസ് പി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ പാര്‍ടികളുടെ ചുമതലയും ആകാശിനായിരുന്നു. 2016ലാണ് ആകാശ് ബി എസ് പിയില്‍ ചേര്‍ന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ പ്രചാരകനായിരുന്നു. അതിനുമുമ്പ്, ആകാശ് ആനന്ദ് ഒന്നിലധികം ബി എസ് പി പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2017 ലെ ഉത്തര്‍പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമ്മായിയോടൊപ്പം ഉണ്ടായിരുന്നു.

Keywords: In Big Move Ahead Of 2024, Mayawati Names Nephew, 28, Political Successor, UP, News, Mayawati, Akash Anand, Politics, BSP, Political Successor, Lok Sabha Election, Assembly Election, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.