Rescued | കുളത്തില്‍ മുങ്ങിത്താഴ്ന്ന അമ്മായിയുടെ ജീവന് 11 കാരി സാഹസികമായി രക്ഷിച്ചു; അമ്മയും സഹോദരനും കണ്മുന്നില് മുങ്ങി മരിച്ചു
Feb 21, 2023, 12:40 IST
ബെംഗ്ളൂറു: (www.kvartha.com) കുളത്തില്‍ മുങ്ങിത്താഴ്ന്ന അമ്മായിയുടെ ജീവന് 11 കാരിയായ ദോഡ്ഢബെല്ലാപൂരിലെ കീര്‍ത്തന സാഹസികമായി രക്ഷിച്ചു. എന്നാല്‍ കീര്‍ത്തനയ്ക്ക് കണ്മുന്നില് അമ്മയും സഹോദരനും മുങ്ങി മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നു. ഹേമന്ത്, രൂപ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പ്രദേശവാസികളെ സങ്കടത്തിലാഴ്ത്തിയ സംഭവം. ഉച്ചയോടെ കൃഷിസ്ഥലത്തെത്തിയ സഹോദരന് ഹേമന്ത് കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണു. ഹേമന്തിനെ രക്ഷിക്കാനിറങ്ങിയ അമ്മ രൂപയും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇതിനിടെ, ഇരുവരേയും രക്ഷിക്കാന്‍ അമ്മായി പ്രേമയും കുളത്തിലേക്ക് ചാടി.
എന്നാല്‍ മൂവര്‍ക്കും കരകയറാന്‍ സാധിച്ചില്ല. ഇവര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട കീര്‍ത്തന സമീപത്ത് കിടന്നിരുന്ന പൈപ് ഉപയോഗിച്ചാണ് അമ്മായിയെ രക്ഷിച്ചത്. കരയില്‍ കിടന്നിരുന്ന പൈപ് കുളത്തിലേക്കിട്ടുകൊടുത്ത് പ്രേമയെ കരയ്ക്കെത്തിക്കുകയായിരുന്നു. കീര്‍ത്തനയുടെ കരച്ചില് കേട്ടാണ് പ്രദേശവാസികള്‍ കുളത്തിനടുത്തേക്കെത്തുന്നത്.
അമ്മായിയുടെ ജീവന് രക്ഷിച്ചെങ്കിലും അമ്മയേയും സഹോദരനേയും രക്ഷിക്കാന്‍ കീര്‍ത്തനക്കായില്ല. ദൊഡ്ഡബെല്ലാപൂര്‍ പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിയോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. മരിച്ച ഇരുവരുടേയും കണ്ണുകള്‍ ബെംഗ്ളൂറു ആശുപത്രിയിലേക്ക് ദാനം ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
രൂപയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്തു. കീര്‍ത്തനയുടെ അവസരോചിതമായ ഇടപെടലാണ് ഒരാളുടെ ജീവനെങ്കിലും രക്ഷപ്പെട്ടതിന് പിന്നിലെന്ന് പ്രദേശവാസിയായ മോഹനന് മൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലൂറു സര്‍കാര്‍ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കീര്‍ത്തന.
Keywords: News,National,India,Bangalore,Local-News,help,Death,Drowned,Child,Police, Complaint, In Bengaluru, 11-year-old saves aunt but her mother, brother drown in pond
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.