രാത്രി ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി ഒളിവില്‍
Mar 16, 2021, 11:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 16.03.2021) ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ രാത്രി ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച പ്രതി ഒളിവില്‍.
അലിഗഡില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളേള ഗംഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പെണ്‍കുട്ടിയെ പ്രതി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബഹളം വച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ പ്രതി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ചെറിയ പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു.
സംഭവം നടന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഗ്രാമത്തില്‍ തന്നെയുള്ള ഒരു യുവാവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

