ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വിസിയാനഗരം: (www.kvartha.com 19/01/2015) ബിരിയാണി ബാബ. നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം ഇങ്ങനെയാണ് ഇദ്ദേഹത്തെ വിളിക്കുന്നത്. ഈ പേരിനു പിന്നില്‍ ഒരു കഥയുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി തെലുങ്കാന സംസ്ഥാനത്തെ കൃഷ്ണജില്ലയില്‍ വിശക്കുന്നവരുടെ കണ്ണിരൊപ്പുന്നതിനായി ബാബയും ബാബയുടെ ബിരിയാണിയും എന്നുമുണ്ട്. ഇക്കാലയളവില്‍ ബാബയുടെ ബിരിയാണി വിശപ്പുമാറ്റിയത് ഒരു കോടിയിലധികം പേരുടെ. അതു തന്നെയാണ് അത്താഉല്ല ഷരീഫ് ഖാദിരി ബാബയെന്ന 78കാരനെ ബിരിയാണി ബാബയാക്കിത്തീര്‍ത്തതും.
തന്റെ മഹാപ്രവൃത്തിയെ വാഴ്ത്തുന്നവരോട് ബിരിയാണി ബാബ വിനയാന്വിതനാവുന്നത് ഇങ്ങനെ പറഞ്ഞാണ്. 40 വര്‍ഷം മുമ്പ് ജീവന്‍ വെടിഞ്ഞ ഗുരു ഖാദര്‍ ബാബയുടെ പാത പിന്തുടരുകമാത്രമാണ് ഞാന്‍ ചെയ്യുന്നത് എന്നാണ്. ദിവസവും ആയിരക്കണക്കിന് പേരാണ് വിശപ്പുമാറ്റാന്‍ ബാബയെ തേടിയെത്തുന്നത്. വിശക്കുന്നവന് സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ആഹാരം നല്‍കണമെന്നും ബാബയ്ക്ക് നിര്‍ബന്ധം. ചിക്കനും മട്ടനും ചേര്‍ത്തുണ്ടാക്കുന്ന ബിരിയാണിയാണ് ബാബയുടെ സ്‌പെഷ്യല്‍. വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതും ഒരുക്കിയിട്ടുണ്ട്.
വിശക്കുന്നവന് ആഹാരം കൊടുക്കുകയാണ് ഏറ്റവും മഹത്തരം. താന്‍ അത് മാത്രമാണ് ചെയ്യുന്നത്. ദൈവത്തെ സേവിക്കുന്നതിന് തുല്യമാണ് ജനങ്ങളെ സേവിക്കുന്നത്. വിശ്വാസികളും സാമൂഹിക സ്‌നേഹികളും നല്‍കുന്ന സംഭാവനകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും ബാബ പറയുന്നു.
വിശേഷ ദിവസങ്ങളില്‍ ഇവിടെ എത്തുന്നവരുടെ
എണ്ണം 8,000 മുതല്‍ 10,000 വരെയായി കൂടുമെന്ന് ബാബയുടെ ശിഷ്യര്‍ പറയുന്നു. എല്ലാ വര്‍ഷവും ബാബയും സംഘവും നടത്തിവരുന്ന ഉറൂസില്‍ പങ്കെടുത്ത് ആഹാരം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം ഇതിലും കൂടുമത്രെ. ജനുവരി 25നാണ് ഈ വര്‍ഷത്തെ ഉറൂസ്. ഇതിനായുള്ള ഒരുക്കത്തിലാണ് ജനങ്ങളുടെ പ്രിയപ്പെട്ട ബാബയും സംഘവും.

Also Read:
സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ച കോളജ് വിദ്യാര്‍ത്ഥിനി കാമുകന്റെ വീട്ടില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Biriyani, People, Vizianagaram, Believers, National, Vegeterian, Chicken, Mutton
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.